താൾ:Jaimineeaswamedham 2 part.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

520 അശ്വമേധം <poem> എന്നെയുംകൊണ്ടെഴുന്നള്ളിയെത്തീടിനാ നെന്ന ശേഷം നല്ലശേഷതല്പസ്ഥലെ ക്ഷേമമേറീടും പ്രകാരം ശയാനമാം ശ്രീമഹാവിഷ്​ണുസ്വരൂപവും കാണിച്ചു സുപ്രസാദത്തോടുമാശു തൃക്കൺപാർത്തോ രപ്രമേയൻവിഷ്ണുദേവൻ തിരുവടി സ്വന്തമാം തല്പെകളിച്ചുപുളയ്ക്കുന്നോ രന്തണേന്ദ്രന്റെ പത്താത്മജന്മാരെയും തൃക്കൈകൾ കൊണ്ടുപിടിച്ചുനൽകും വിധൌ തൃക്കാൽ വണങ്ങിവാങ്ങിച്ചു തെരുതെരെ മല്ക്കരെതന്നനുവാദവും വാങ്ങിച്ച പുഷ്കരേകൂടിത്തിരിച്ചുപോന്നങ്ങിനെ ബ്രാഹ്മണാഗാരം പ്രവേശിച്ചദുഃഖിയാം ബ്രാഹ്മണശ്രേഷ്ഠനായ് ശീഘ്രമെന്നെക്കൊണ്ടു സന്താനബാലകന്മാരെക്കൊടുപ്പിച്ചു സന്തോഷസിന്ധൌനിമഗ്നനായന്തണൻ സ്വസ്തിവാക്യത്തോടനുഗ്രഹം ചെയ്തെ ന്മസ്തകെതന്നെസമർപ്പിച്ചുസാദരം സത്യമവ്വണ്ണംഫലിപ്പിച്ചുസദ്യശ സ്സെങ്ങും വിളങ്ങുന്നമാറെന്റെമാനസെ ദുഃഖമുണ്ടായതുനീക്കിരക്ഷിച്ചതും ധിക്കരിയ്ക്കാതേവമിക്കണ്ടഞങ്ങളെ ദുർഘടാവസ്ഥയിൽനിന്നുകേറ്റിപ്പല ദിക്കിൽനിന്നുംപലപാലനംചെയ്തതും എപ്പൊഴും ബന്ധുവായ് നിന്നുകാരുണ്യമോ ടിപ്പൊഴുംനേരെതുണച്ചുപോരുന്നതും വന്ദ്യനാമീനിന്തിരുവടിതാനൊഴി ഞ്ഞന്ന്യനാം നാഥനല്ലെല്ലൊനിനയ്ക്കുകിൽ ഭക്തരെക്കാത്തുകൊണ്ടീടുവാൻകൂറുകൊ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/10&oldid=160782" എന്ന താളിൽനിന്ന് ശേഖരിച്ചത്