ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഖവുര.
ഇന്ത്യയിലേപ്പോലെ ജാതിബാഹുല്യം മറ്റൊരു രാജ്യത്തുമുണ്ടെന്നു തോന്നുന്നില്ല. ആ സമിതിയിലുള്ള ഒരു രാജ്യത്തിൽ വർദ്ധമാനമായ പദ്ധതിയിലും പരിഷ്കൃതദശയിലും എത്തീട്ടുള്ള ജാതിക്കാരെക്കൊണ്ടു ഗുണവും നേരെമറിച്ചുള്ളവരെക്കൊണ്ടു ദോഷവും സിദ്ധിക്കുമെന്നാണ് വിചാരിക്കേണ്ടതു്. ഇൻഡ്യയിലെ പാഴ്സികൾ ഇതിൽ ഒന്നാമതു പറയപ്പെട്ട ഗണത്തിലുൾപ്പെട്ടവരാകയാൽ അവരെക്കൊണ്ടു് ഈ രാജ്യത്തിനു ഗുണമല്ലാതെ ദോഷമുണ്ടാകയില്ലെന്നുള്ളതു തീർച്ചയാണ്. ഇവരുടെ ചരിത്രത്തേപ്പറ്റി അറിയുന്നതു മറ്റുള്ള ജാതിക്കാർക്കും പലവിധത്തിൽ ഉപകാരപ്രദമായി വരുന്നതാകയാൽ കേരളീയരെ ഉദ്ദേശിച്ചു ഞാൻ ഈ ശ്രമത്തിൽ ഉദ്യക്തനായിട്ടുള്ളതാണ്. ഏറ്റവും ചുരുങ്ങിയ നിലയിലാണെങ്കിലും ഒരുവിധം സംഗതികളെല്ലാം സംഗ്രഹിച്ചിട്ടുള്ള ഈ ചെറുപുസ്തകം ഏതെങ്കിലും നിലയിൽ പ്രയോജനകരമായി തീരുമെങ്കിൽ എന്റെ ഈ ശ്രമത്തിനുള്ള ഫലം അതുതന്നെയാണ്.
കണ്ടത്തിൽ മാത്തുള്ള മാപ്പിള.
^^^^^^^^^^^^^^^^^^^^^^^^^
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |