താൾ:Indiayile Parsikal 1913.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
19

ന്നു എന്നു കൂടി അവർ കരുതീട്ടുണ്ട്. മൃതശരീരങ്ങൾ ഇങ്ങനെ സംസ്കരിക്കപ്പെടുന്നതിനാൽ യാതൊരു വക ദോഷത്തിനും ഇടയാകുന്നില്ല. മണ്ണിനെയോ, വെള്ളത്തെയൊ, വായുവിനെയൊ യാതൊന്നിനെയും ഇതു മലിനപ്പെടുത്തുന്നില്ല. മൌനഗോപുരത്തിനുള്ളിൽ വീഴുന്നമഴവെള്ളം പോലും ഭൂമിയുടെ അന്തർഭാഗത്ത് എത്തുമ്പോഴേക്കു കരിയുടെയും മറ്റും സഹായം ഹേതുവാൽ ശുദ്ധജലമായിത്തീരുന്നു. മൃതശരീരം സംസ്കരിക്കപ്പെടുന്നതായ സ്ഥലത്തിനു പാഴ്സികൾ മൌനഗോപുരം (Tower of Silence) എന്നാണ് പേർ പറഞ്ഞു വരുന്നത്. ഈ മൌനഗോപുരം സ്ഥാപിക്കേണ്ടുന്ന സ്ഥലത്തേയും അതിന്റെ ശുചീകരണമാർഗ്ഗങ്ങളേയും എല്ലാം പാഴ്സികളുടെ മതസ്ഥാപകനായ സൊറാസ്റ്റർ വളരെ ഭംഗിയായി വിവരിച്ചിട്ടുള്ളതിനാൽ പാഴ്സികൾ എവിടെ കുടിയേറിപ്പാർത്താലും അവിടെയൊക്കെയവരുടെ പരിശുദ്ധമായ അഗ്നിയെ സൂക്ഷിക്കാനുള്ള സ്ഥലവും, മൌനഗോപുരം സ്ഥാപിക്കാനുള്ള സ്ഥലവും, ഭംഗിയായി ഉണ്ടാക്കാതെയിരിക്കുന്നതല്ലാ.

പഞ്ചായത്തുകോടതി.

പാഴ്സികളുടെ കൂട്ടത്തിൽ പ്രായംചെന്നവരും സ്ഥാനവലിപ്പത്താൽ സ്വാധീനശക്തിയുള്ളവരുമായ ഏതാനും പേർ ചേൎന്ന് ഒരു പഞ്ചായത്തുകോടതി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ തീരുമാനങ്ങളെ കാലംക്രമംകൊണ്ടു ജനങ്ങൾ വകവയ്ക്കാതെയായി വന്നപ്പോൾ ഏകദേശം 18ആം ശതാബ്ദത്തിൽ ശരിയായ ഒരു പഞ്ചായത്തുകോടതിയുണ്ടാക്കുകയും അവർ കുറ്റക്കാരെ ശിക്ഷിക്കുന്നതിനും പിഴ കല്പിക്കുന്നതിനും തുടങ്ങുകയും ചെയ്തു. ചില കുറ്റക്കാരെ ചെരിപ്പുകൊണ്ട് അടിപ്പിക്ക കൂടി ചെയ്തുവന്നു. ആരെങ്കിലും അനുസരിക്കാതെവരുന്നതായാൽ അവരെ ജാതിയിൽനിന്നു തള്ളുകയും പിന്നീട് അവരെ യാതൊരുകാൎയ്യത്തിലും സംബന്ധിപ്പിക്കാതെയിരിക്കുകയും അവരുടെ അടിയന്തരാദികളിൽ മറ്റുള്ളവർ സംബന്ധിക്കാതെയിരിക്കുകയും ചെയ്തുവന്നു. എന്നാൽ പാഴ്സികൾ ബ്രിട്ടീഷുകോയ്മയുടെ ആധിപത്യത്തിൻകീഴിൽ വന്ന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Thomsontomy എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/23&oldid=160769" എന്ന താളിൽനിന്ന് ശേഖരിച്ചത്