ത്തേതും ഉള്ളീലേതുമായ വൃത്തത്തിൽ കുഞ്ഞുങ്ങളുടെയും മൃതശരീരങ്ങൾ സംസ്ക്കരിക്കാനായിട്ടാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പുരുഷനോ, സ്ത്രീയൊ, കുഞ്ഞൊ ആരുടെ മൃതശരീരമായിരുന്നാലും ഈ ക്രമമനുസരിച്ചുള്ള കള്ളികളിൽ കൊണ്ടു ചെന്നു സ്ഥാപിച്ച ശേഷം ആളുകൾ തിരിച്ചുപോരുന്നു. ഇങ്ങനെ ശവങ്ങൾ ഇവിടെ കൂടെകൂടെ കൊണ്ടുചെന്നു ഇടുന്നതിനാൽ മാംസഭോജികളായ കഴുകന്മാർ എപ്പോഴും ഇതിന്റെ പുറത്തെ ഉയർന്ന ഭിത്തിയിന്മേൽ കാവലുണ്ടായിരിക്കുന്നതാണ്. ശവക്കോട്ടയുടെ വാതിലടച്ചു കഴിഞ്ഞാലുടനെ ഇവ കൂട്ട കൂട്ടമായി അതിനകത്തു ചാടി അര നിമിഷംകൊണ്ടു ശവത്തിന്റെ അസ്ഥികൾ മാത്രമായി ശേഷിപ്പിക്കുന്നു. ഒന്നു രണ്ടു ദിവസത്തെ വെയിലുകൊണ്ടു ഈ അസ്ഥികൾ നല്ലപോലെ ഉണങ്ങുകയും അപ്പോൾ ഇതിനായി നിയമിച്ചിട്ടുള്ള വേലക്കാർ ചെന്നു ഇതെടുത്തു തട്ടിന്റെ മദ്ധ്യത്തിലുള്ള വലിയ കിണറ്റിൽ ഇടുകയും ചെയ്യുന്നു. അവിടെ കിടന്നു വെയിലും മഴയും ഏറ്റു കാലപ്പഴക്കം ഹേതുവാൽ ഇവ പൊടിഞ്ഞു മഴവെള്ളത്തിന്റെ കൂടെ ഒഴുകി നാലു വശത്തോടും ഉണ്ടാക്കീട്ടുള്ള ഓകുകളിൽ കൂടി പുറത്തുവശത്തുള്ള കിണറുകളിൽ ചെന്നു വീഴുന്നു. അവിടെയും കരിക്കട്ടയും മണലും ഉള്ളതിനാൽ ശുദ്ധിചെയ്തു മാത്രമെ ഇതിനിന്നു അടിയിലേക്കു പോകുന്നുള്ളൂ. അതിനാൽ ശവത്തിൽ നിന്നുണ്ടാകുന്ന യാതൊരു മാലിന്യവും പുറത്തു മണ്ണിലേക്കോ വെള്ളത്തിലേക്കോ ചേരുന്നില്ല. പാഴ്സികൾ മൃതശരീരങ്ങൾ ഇങ്ങനെ സംസ്കരിക്കുന്നതിനു പല പ്രത്യേക കാരണങ്ങളും പറഞ്ഞുവരുന്നു വായു, അഗ്നി, മണ്ണു് ഇവയെ യാതൊരു വക കൊണ്ടും മലിനപ്പെടുത്താൻ പാടില്ലെന്നാണവരുടെ നിബന്ധന. ഇതു കൂടാതെ ശവങ്ങൾ മണ്ണീൽ കുഴിച്ചിട്ടാൽ അവ അഴുകി കൃമികളുണ്ടായി അവയെ ദഹിപ്പിക്കുന്നതിൽ വളരെ വേഗത്തിൽ കഴുകന്മാർ ഇവയെ തീന്നു തീർക്കുന്നു. അഗ്നികൊണ്ടു ദഹിപ്പിക്കുന്നതായാലും ഇത്രയും വേഗത്തിൽ നാമാവശേഷമായിത്തീരുന്നില്ല; ഇതിനും പുറമെ മനുഷ്യർ നഗ്നരായി ലോകത്തിൽ ജനിക്കുന്നതിനാൽ നഗ്നരായിത്തന്നെ പോകേണ്ടിയുമിരിക്ക
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |