താൾ:Indiayile Parsikal 1913.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധത്തിൽ കള്ളികൾ തിരിച്ചു ആ കള്ളികളുടെ അടിയിൽ ഇരിമ്പുകമ്പി പാകിയിരിക്കും, പുറത്തേ വൃത്തത്തിലെ കള്ളികൾ വലിപ്പം കൂടിയും രണ്ടാമത്തേതു അതിൽ കുറഞ്ഞും മൂന്നാമത്തേതു അതിൽ കുറഞ്ഞും ഇരിക്കുന്നതാണ്. വൃത്തത്തിന്റെ ഉള്ളിലേക്ക് ഉള്ളിലേക്കു ഇങ്ങനെ വരാനെ തരവുമുള്ളല്ലൊ. ഈ ഓരോ വൃത്തത്തിന്റെയും മദ്ധ്യേ കൂടി വൃത്തകാരാങ്ങളായ വഴികൾ ഉണ്ടായിരിക്കും. ഈ മൂന്നു വൃത്തത്തിന്റെയും മദ്ധ്യത്തിലായും തട്ടിന്റെ മദ്ധ്യത്തിലുമായി ഒരു വലിയ കിണറുണ്ട്. ഈ കിണറിന്റെയടിത്തറയും തട്ടിന്റെയടിത്തറയും കല്ലു പാകിക്കെട്ടി വെള്ളം താഴാത്തവിധത്തിൽ ശീമക്കുമ്മായം ഇട്ടുറപ്പിച്ചതാണ്. തട്ടിന്റെ അടിത്തറയേക്കാൾ മദ്ധ്യത്തിലുള്ള കിണറിന്റെ അടിത്തറയ്ക്കു വളരെ വളരെ താഴ്ച്ചയുണ്ടു്. ഇതിൽ ഒട്ടു പകുതിഭാഗവും കരിക്കട്ടയും മണലും കൂടി ഇട്ടു നിറച്ചിരിക്കയാണ്. മദ്ധ്യത്തിലുള്ള ഈ കിണറിന്റെ അടിത്തറയിൽ നിന്നു നാലു വശത്തേക്കു ഓരോ ചെറിയ ഓവുകളുണ്ടു്. ഈ ഓവുകളുടെ അടിത്തറയും കല്ലു പാകി വെള്ളം താഴാത്തവിധത്തിൽ ശീമകുമ്മായം ഇട്ടു കെട്ടിയിരിക്കയാണ്. ഈ നാൽ ഓവുകളുടെയും അഗ്രഭാഗങ്ങൾ ഇതിനു ചുറ്റുപാടും കെട്ടിയിരിക്കുന്നു വലിയ ഭിത്തി കഴിഞ്ഞു പുറത്തുവരുന്നു. ഈ നാലു അവസാന‌ഭാഗത്തും ഓരൊ കിണറുകൾ ഉണ്ടായിരിക്കും. ഈ നാലു കിണറുകളും വളരെ അഗാധമായി കുഴിച്ചു ചിരട്ടകരിയും. മണലും കൊണ്ടു് നികത്തിയിരിക്കും . ഈ കിണറിന്റെ ഭിത്തികൾ പുറത്തുവന്നാൽ അകവശം കാണാൻ പാടില്ലാത്ത വിധത്തിൽ വളരെ ഉയർത്തിക്കെട്ടിയുമിരിക്കും. വൃത്തത്തിനുചുറ്റുപാടുമായി പുറവശത്തുള്ള ഭിത്തിയുടെ ഒരു വശത്ത് അടിയിൽ ഒരു വാതിൽ ഉണ്ടു്. ഈ വാതിൽ വരെ കുന്നിന്റെ താഴെ നിന്നു കല്പടകൾ കെട്ടീട്ടുണ്ടു്. ഈ വഴിയിൽ കൂടിയാണ് ശവങ്ങൾ അകത്തേകൊണ്ടുപോകുന്നത്. അകത്തുള്ള തട്ടിൽ മൂന്നു വൃത്തങ്ങളും കള്ളികളും ഉണ്ടെന്നു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ഇതിൽ പുറത്തെ ഭിത്തിയോട് അടുത്തുള്ള വലിയ വൃത്തത്തിലേ കള്ളീകളിൽ പുരുഷന്മാരുടേയും രണ്ടാമത്തേതിൽ (സ്ത്രീകളുടെയും മൂന്നാമ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/21&oldid=160767" എന്ന താളിൽനിന്ന് ശേഖരിച്ചത്