താൾ:Indiayile Parsikal 1913.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16

                         മരണംസംബന്ധിച്ചുള്ള ചടങ്ങുകൾ

ഒരാൾക്കു മരണം സംഭവിച്ചാൽ ഉടനെ മൃതശരീരം കുളിപ്പിച്ചു വെള്ളവസ്ത്രങ്ങൾ ധരിപ്പിച്ചു കിടക്കയിൽനിന്നു് ഇറക്കി, തറയിൽ ഒരു കല്പലകയിൽ കിടത്തുന്നു. കുളിപ്പിച്ചു കഴിഞ്ഞാൽ പിന്നെ അതു വഹിച്ചു കൊണ്ടുപോകുന്നതിനായി പ്രത്യേകം നിയമിച്ചിട്ടുള്ള ആളുകൾ അല്ലാതെ മറ്റാർക്കും മൃതശരീരം തൊടാൻ പാടില്ല. കല്പലകയിൽ കിടത്തിക്കഴിഞ്ഞാൽ രണ്ടു ഏകദേശം ഒരു മണിക്കൂർ സമയത്തേക്കു ചില പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നു. ഇതു തീർന്നാലുടനെ മരിച്ചയാളുടെ കടുംബക്കാരും മറ്റു സംബന്ധികളും വന്നു് അവസാനമായി മൃതശരീരം ദർശിക്കുകയും ഇതു് അവസാനിക്കുമ്പോൾ മൃതശരീരം ഒരു പ്രത്യേക ശവമഞ്ചത്തിൽ ആക്കിയടച്ചു സംസ്ക്കാരസ്ഥലമായ “മൌനഗോപുരത്തി” ലേക്കു കൊണ്ടു പോകയും ചെയ്യുന്നു. ഇതിന്റെ പിന്നാലെ പുരോഹിതന്മാർ എല്ലാവരും അണിയണിയായി നടന്നുപോകുന്നു.

                    ശവസംസ്ക്കാരസ്ഥലം അഥവാ മൌനഗോപുര. 

ഇതു സാധാരണയായി ഏറ്റവും ഉയർന്ന ഒരു കുന്നിന്മേലായിരിക്കും സ്ഥാപിച്ചിരിക്കുന്നതു്. കുന്നിന്റെ മുകളിൽ വൃത്താകാരമായി ചെങ്കല്ലുകൊണ്ടു ഭിത്തികെട്ടി വെള്ളയിട്ടാണ് ഇതിനുചുറ്റും അടവുണ്ടാക്കിയിരിക്കുന്നതു്. പുറവശത്തുനിന്നു് അകത്തേക്കു യാതൊരു വിധത്തിലും കയറാൻ പാടില്ലാത്ത വിധത്തിൽ ഇതിന്റെ ഭിത്തി ഉയർന്നിരിക്കും. അതിന്റെ മുകൾഭാഗത്തു മേൽപ്പുരയോ ആകാശത്തെ മറയ്ക്കത്തക്കതായിട്ടുള്ള മറ്റു വല്ല പ്രതിബന്ധങ്ങളോ കാണുന്നതല്ല. ഈ കൽക്കെട്ടിന്റെ അകത്തു് ഏകദേശം മുന്നൂറടി ചുറ്റളവുള്ളതും വൃത്താകാരമായുമുള്ള ഒരു പൊങ്ങിയ തട്ടുണ്ടായിരിക്കും. ഈ തട്ടിന്റെ പുറത്തു് ഒന്നിന്റെ ഉള്ളിലൊന്നായി മൂന്നു വൃത്താകാരമായ മതിൽക്കെട്ടു പണിതിരിക്കും. ഈ മതിലിനു് ഉദ്ദേശം അരയോളം പൊക്കം വരും. ഈ തട്ടിന്റെ മുകളിലുള്ള മൂന്നു വൃത്തത്തിലും ഓരോ മൃതശരീരങ്ങൾ ഒതുങ്ങിയിരിക്കത്തക്ക വി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Parsikal_1913.pdf/19&oldid=160764" എന്ന താളിൽനിന്ന് ശേഖരിച്ചത്