താൾ:Indiayile Ithihasa Kadhakal.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


50

ഉമ അല്ലെങ്കിൽ ശ്രീപാർവ്വതി

വസിക്കുന്ന ജടാധരന്നുണ്ടോ? ശിവന്നു പാർവതിയുടെ പ്രാണനാഥൻ ആവാൻ യോഗ്യത പോരാ. ശിവനെ മറന്നു കളയെണം. ശിവനെക്കാൾ തരുണനും ദയാലുവും സദ്‌വൃത്തനും ആയ ഒരുവനെ സ്നേഹിക്കേണം. ശിവനെ പോലുള്ളവനെ ഒട്ടും സ്നേഹിക്കരുതു. ശിവനെ വിട്ടു കളയെണം.
ഇതു കേട്ട് ഉമ ഋഷികുമാരനോട്‌ വളരെ കോപിച്ചു. താൻ ആരാധിക്കുന്ന ദേവനെ ദുഷിക്കരുതെന്നു പാർവതി നീരസത്തോടെ ശാസിച്ചു പറഞ്ഞു. കാരണം അവൾ തൻറെ ആത്മാവിനെ ശിവന്നു സമർപ്പിച്ചു കഴിഞ്ഞിരുന്നു. അന്യനെ ഒട്ടും ഇഷ്ടപ്പെടുന്നതല്ല. ശിവൻ തന്നെക്കാമിച്ചു വരുന്നതു വരെ തപസ്സു ചെയ്യും. ശിവൻറെ പ്രേമം കിട്ടിയില്ലെങ്കിൽ താൻ തപസ്സു ചെയ്തു ശിവഭക്തയായി മരിക്കും എന്ന് ദൃഡമായി നിശ്ചയിച്ചു. അപ്പോൾ ഉണ്ടായ അദ്ഭുതം എന്തു പറയാനാണു! കപടവേഷം ധരിച്ച ഋഷി സാക്ഷാൽ ശിവനായി ശോഭിച്ചു.
ഉടനെ ഉമാമഹേശ്വരന്മാരുടെ വിവാഹം ഹിമവാൻ ഘോഷമായി കഴിച്ചു. അവർക്ക് കുമാരൻ എന്ന ഒന് പുത്രൻ ഉണ്ടായി. ഈ പുത്രൻ അതിശൂരനായി വളർന്നു രാക്ഷസന്മാരെക്കൊന്നു. അതിനാൽ ദേവന്മാർക്കു സ്വാതന്ത്ര്യം കിട്ടി. അവർ താന്താങ്ങളുടെ സ്ഥാനത്തു ചെന്നു പ്രവൃത്തിച്ചു തുടങ്ങി.
ഇങ്ങനെയാണു ശ്രീപാർവതി ലോകോപകാരം ചെയ്തതു. ആ ദേവി നല്ല ഗുണങ്ങൾ ഉള്ള സ്ത്രീയെന്നു സ്പഷ്ടം തന്നെ. അവൾക്കു വിനയവും ക്ഷമയും ഉണ്ടായിരുന്നു. സദ്‌വിഷയങ്ങളെപ്പഠിപ്പാൻ അവൾ ഒരുക്കമായിരുന്നു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krishna pbvr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/51&oldid=160745" എന്ന താളിൽനിന്ന് ശേഖരിച്ചത്