താൾ:Indiayile Ithihasa Kadhakal.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉമ അല്ലെങ്കിൽ ശ്രീപാർവ്വതി 47

അതിനാൽ ദേവന്മാർക്കു നേരിട്ടു ചെന്നു ശിവനോടു തങ്ങളുടെ ഇഷ്ടം അറിയിച്ചു കൂടാ. ശിവന്ന് ഒരു പുത്രൻ ഉണ്ടായാൽ ആ പുത്രന്നു രാക്ഷസരെ ജയിപ്പാൻ കഴിയും. തപസ്സിൽ മുഴുകിയ ശിവന്നു വിവാഹം ഇഷ്ടമല്ല. വിവാഹം ചെയ്യേണം എന്നു ശിവനോട് അപേക്ഷിപ്പാൻ അവർക്ക് ധൈര്യവും ഇല്ല. ശിവന്റെ മഹിമക്കു യോജിച്ച ഭാര്യ മനുഷ്യലോകത്തിൽ ഇല്ല.

ഹിമാലയപർവ്വതത്തിന്റെ നാഥനായ ദേവൻ ഹിമവാൻ ആണു. ദേവന്മാരുടെ കാര്യം സാധിപ്പാൻ ഉമ എന്ന ദേവി ഹിമവാന്റെ പുത്രിയായി ജനിച്ചു. പർവതരാജാവിന്റെ മകൾ ആയതു കൊണ്ട് അവൾ പാർവതിയായി; ഹിമവാന്റെ പുത്രി എന്ന അർഥത്തിൽ ഉമയെ ഹൈമവതി എന്നും പറയും. ഹിമാലയപർവതത്തിൽ സ്വൈരമായി നടന്നു പാർവതിക്കു ശരീരത്തിൽ ദാർഢ്യവും ഹൃദയത്തിൽ ധൈര്യവും സിദ്ധിച്ചു.നാൾക്കുനാൾ അവൾക്കു സൗന്ദര്യവും വിനയവും മത്സരിച്ചു വളർന്നുവന്നു.

അക്കാലത്തു ശിവൻ തപസ്സിൽ നിമഗ്നനായിരുന്നു. തപസ്സെന്നാൽ ഈശ്വരവിചാരം തന്നെ. ഈ വിചാരത്തിന്നു മുടക്കം വരാതിരിപ്പാൻ തപസ്സു ചെയ്യുന്നവർ സുഖങ്ങളെയും സൗകര്യങ്ങളേയും ഉപേക്ഷിക്കും. മഹാദേവരുടെ പ്രസാദത്താൽ എന്താണു അസാധ്യം? ഹിമവാൻ ശിവനെ ശുശ്രൂഷിപ്പാൻ പാർവതിയെ നിയമിച്ചു. പാർവതി മഹാദേവരെ പ്രീതിയോടെ സേവിച്ചു. ശിവന്റെ ആദേശം എത്ര നിസ്സാരമായാലും കൂടി ആയതിനെച്ചെയ് വാൻ പാർവതി എല്ലായ്പോഴും തയ്യാറായിരുന്നു. ശിവൻ അവളെ നോക്കി സന്തോഷിച്ചു. എന്നാൽ ഭാര്യയായി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/48&oldid=160741" എന്ന താളിൽനിന്ന് ശേഖരിച്ചത്