താൾ:Indiayile Ithihasa Kadhakal.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉമ അല്ലെങ്കിൽ ശ്രീപാർവ്വതി.

ഇന്ത്യയുടെ വടക്കെ അതൃത്തിയിൽ കിടക്കുന്ന പർവതങ്ങളുടെ നിരകളാണു ഹിമാലയം. അവ ലോകത്തിലേ പർവ്വതങ്ങളിൽ വെച്ച് ഏറ്റവും പൊക്കം ഉള്ളവയാണു.അവ വിശാലതയും ശോഭയും ഭംഗിയും ഉള്ളവ തന്നെ.അവയുടെ കൊടുമുടികൾ എന്നും ഹിമം കൊണ്ടു മൂടിയിരിക്കും.സൂര്യന്റെ പൊന്നിറമുള്ള വെളിച്ചത്തിൽ ആ കൊടുമുടികളിലേ ഹിമം വൈരക്കല്ലൂകളെപ്പോലെ ശോഭിക്കും. മങ്ങിയ നിലാവിൽ ഈ ശിഖരങ്ങൾ മുത്തുകൾ പോലെ തിളങ്ങും. ഈ പർവ്വതത്തിൽ അനേകം ഗുഹകൾ ഉണ്ട്. ഇവയിലായിരുന്നു പണ്ടു ഋഷിമാർ നിവസിച്ചത്. ഇന്നും അസംഖ്യം പുണ്യവാന്മാർ അവിടെ പാർക്കുന്നുണ്ട്.

ഈ പർവ്വതത്തെക്കുറിച്ച് രസകരമായ ഒരു കഥ പറഞ്ഞു വരുന്നു. ദുഷ്ടന്മാരും ക്രൂരന്മാരും ആയ രാക്ഷസന്മാർ ഈ ഇന്ത്യാരാജ്യത്തിൽ പണ്ട് ഉണ്ടായിരുന്നു. അവർക്കു ബലവും സാമർത്ഥ്യവും ഉണ്ടായിരുന്നതു കൊണ്ട് അവർ ദേവന്മാരോട് യുദ്ധം ചെയ്തു;അവരെത്തോല്പിച്ചു തടവിൽ ഇട്ടു. ഈ ദുർ വൃത്തരായ രാക്ഷസരിൽ നിന്നു രക്ഷപ്പെടാൻ ദേവന്മാർക്കു ധീരനായ ഒരു വീരൻ ആവശ്യമായിരുന്നു. ഭയങ്കരരായ രക്ഷസരെ എതിർത്തു ജയിപ്പാൻ ആർക്കാണു സാധ്യം? ആശ്ചര്യകരമായ ശക്തിയും ധൈര്യവും ഉള്ള ഒരു ദേവന്നു മാത്രം അതു സാധ്യം.

ദേവന്മാർക്കു ശിവന്റെ സഹായം ആവശ്യം ആയിരുന്നു. ശിവൻ ഉഗ്രമായ തപസ്സു ചെയ്കയായിരുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/47&oldid=160740" എന്ന താളിൽനിന്ന് ശേഖരിച്ചത്