ക്കരുതു. വലിയ ആപത്തു നേരിട്ടാൽ നെഞ്ഞുറപ്പോടു കൂടിയിരിക്കേണം. ഭയങ്കരമായ സാധനങ്ങളെ കണ്ടു ധൈര്യം വിടരുത്. കൃതാന്തന്റെ സന്നിധിയിൽ സാവിത്രി എത്ര ധൈര്യത്തോടും സ്ഥൈര്യത്തോടും കൂടിയിരുന്നു! യമൻ തന്റേയും പ്രാണനെ അപഹരിക്കുമെന്നു വിചാരിച്ചു സാവിത്രി മണ്ടിപ്പോയോ? ഭർത്താവിനെത്തിരികെ കിട്ടുന്നതുവരെ അവൾ യാചിക്കയും പ്രാർത്ഥിക്കയും ചെയ്തുകൊണ്ടിരുന്നു. അവളുടെ ശീലവും നടപ്പും ചീത്തയായിരുന്നുവെങ്കിൽ ധർമ്മരാജാവ് അവളെ സംശയം കൂടാതെ കൊല്ലുമായിരുന്നു എന്നത് ഓർക്കേണ്ടതാകുന്നു. അവൾ സദ്ഗുണങ്ങളും പാതിവ്രത്യവും ഉള്ളവൾ ആയിരുന്നതു കൊണ്ട് യമനെ പ്രത്യക്ഷമായി കാണ്മാനും അദ്ദേഹത്തെ പിന്തുടരുവാനും സാധിച്ചു. തനിക്കായി ഒരു വരവും അപേക്ഷിക്കാതെ ഭർത്തൃജീവൻ ഒന്നു മാത്രം യാചിച്ചത് അറിഞ്ഞു യമൻ അവളുടെ പ്രാർത്ഥനയെ അംഗീകരിച്ചു. സാവിത്രിയുടെ പാതിവ്രത്യം ലോകർ ഇന്നും സ്തുതിക്കുന്നുവല്ലോ. നമ്മുടെ ഭാരതീയകന്യകമാർ എല്ലാവരും സാവിത്രിയെപ്പോലെ ഗുണമുള്ളവർ ആയിരിക്കേണമേ.
1.സാവിത്രിയുടെ ചരിതം നിങ്ങളുടെ വാക്കുകളിൽ എഴുതുക.
2.സത്യവാനെത്തന്നെ ഭർത്താവാക്കാൻ അവൾ എന്തിന്നു തീർച്ചപ്പെടുത്തി?
3.അവൾ ഭർത്താവിനെ ജീവിപ്പിച്ചതു എങ്ങനെ എന്നതു കാണിപ്പാൻ ഒരു സംവാദം എഴുതുക. വാചക രീതിയും മറ്റും പ്രത്യക്ഷമായി നടക്കുന്നതുപോലെ തോന്നെണം.
.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
