താൾ:Indiayile Ithihasa Kadhakal.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 സാവിത്രി.

അപ്പോൾ സാവിത്രി അന്ധനായ ശ്വശുരന്നു ദൃഷ്ടി ഉണ്ടാകേണം എന്നു പ്രാർത്ഥിച്ചു. ഈ വരം സന്തോഷത്തോടു കൂടി നൽകി യമൻ മുൻ നടന്നു. സാവിത്രി വിടാതെ പിന്നാലെ തുടർന്നു പോയി. യമൻ അവളോടു ഭർത്താവിന്റെ ജീവദാനം ഒഴികെ എന്തു ചോദിച്ചാലും തരാമെന്നു പറഞ്ഞു. അപ്പോൾ സാവിത്രി ശ്വശുരന്നു രാജ്യം വീണ്ടും കിട്ടേണം എന്നു പ്രാർത്ഥിച്ചു. ഈ വരത്തെയും യമൻ നൽകി. എങ്കിലും സാവിത്രി തൃപ്തിപ്പെടാതെ യാത്ര തുടർന്നു. ഒരിക്കലും കൂടി അന്തകൻ സാവിത്രിയോട് ഇഷ്ടമുള്ള വരം ചോദിപ്പാൻ പറകയും അവളുടെ അപേക്ഷയെ നിർവ്വഹിക്കയും ചെയ്തു. എന്നിട്ടും അവൾ ഭയങ്കരമൂർത്തിയായ മൃത്യുവിനെ പിന്തുടർന്നു പോയി.

ഒടുവിൽ സാവിത്രിക്കു ഭർത്താവിലുള്ള പ്രേമം കണ്ട് യമൻ അത്യന്തം പ്രസന്നനായി. അവൾ ചോദിക്കുന്നതെല്ലാം തരാമെന്നു യമൻ പറഞ്ഞു. ഉടനെ സാവിത്രി ഭർത്താവിന്റെ ജീവനെ അപേക്ഷിച്ചു. തൽക്ഷണം യമൻ സത്യവാനെ ജീവിപ്പിച്ചു.

സാവിത്രിയെപ്പോലെ ധന്യയായ സ്ത്രീ ആരാണുള്ളത്? ഭാരതീയ കന്യകമാർ സാവിത്രിയെപ്പോലെ പ്രവൃത്തിപ്പാൻ ആഗ്രഹിക്കേണം. അവർ സൗമ്യത, സ്നേഹം,ദയ മുതലായ സദ്ഗുണങ്ങൾ ഉള്ളവർ ആയിരിക്കേണം. അവർ സ്നേഹിക്കുന്ന പുരുഷന്റെ നേരെ സത്യമുള്ളവർ ആയി പ്രവൃത്തിക്കേണം. അവർ ദാരിദ്ര്യത്തെ ജയിപ്പാൻ അധർമ്മം നടക്കരുത്. കിട്ടിയതു അല്പമായാലും അത് ഈശ്വരൻ തന്നതാണെന്നു വിശ്വസിച്ചു തൃപ്തിപ്പെടേണം. അവർ സന്തോഷിച്ചു ധർമ്മമാചരിക്കേണം. വ്യസനങ്ങൾ നിമിത്തം കഷ്ടങ്ങൾ എത്ര നേരിട്ടാലും അന്യരെ അവർ ഉപദ്രവി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/45&oldid=160738" എന്ന താളിൽനിന്ന് ശേഖരിച്ചത്