താൾ:Indiayile Ithihasa Kadhakal.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
43
സാവിത്രി.അറിഞ്ഞിട്ട് അവൽ കരകയോ മുറവിളി കൂട്ടുകയോ ചെയ്തില്ല. അവൾ ധൈര്യം ഉറച്ചു അദ്ദേഹത്തി ന്റെ അരികെ ഇരുന്നു. തല എടുത്ത് മടിയിൽ വെച്ച് അദ്ദേഹത്തിന്റെ വേദന കുറച്ചു കളവാൻ യത്നിച്ചു. എന്നാൽ അവളുടെ ഉപചാരത്താൽ ഒരു ഫലവും കിട്ടിയില്ല. സത്യവാന്റെ അവസ്ഥ വിഷമിച്ചു. അവൻ മരിക്കാറായി എന്നു സാവിത്രി അറിഞ്ഞു.

 കണ്ണീർ ധാരയായി അവളുടെ കണ്ണൂകളിൽ നിന്ന് ഒഴുകി നിലത്തു വീണു. അപ്പോൾ ഭ്യങ്കരമായ ഒരു സ്വരൂപം അവൾക്കു കാണാറായി. ഈ പുരുഷൻ ദീപ്രമായ രക്തവസ്ത്രങ്ങൾ ധരിച്ചിരുന്നു. അദ്ദേഹത്തിന്റെ തലയിൽ ഉജ്ജ്വലിക്കുന്ന കിരീടം ഉണ്ടായിരുന്നു. കണ്ണുകൾ തീക്കനൽ പോലെ പ്രകാശിച്ചു. മുഖം കറുത്തതും ഭീഷണവും ആയിരുന്നു.

 ഇതു കണ്ടിട്ടു സാവിത്രി ഭയപ്പെട്ടില്ല. ആരാണെന്ന് അവൾ അപരിചിതനോടു ചോദിച്ചു. "ഞാൻ ഭവതിയുടെ ഭർത്താവിന്റെ പ്രാണനെക്കൊണ്ടു പോവാൻ വന്ന യമൻ ആണെ"ന്നു പറഞ്ഞു. സത്യവാന്റെ പ്രാണനെ ശരീരത്തിൽ നിന്നു വലിച്ചെടുത്ത് ആ സ്ഥലം വിട്ടു പോയി.

 എന്നാൽ ധൈര്യമുള്ള സാവിത്രി മൂഢയായി അവിടെതന്നെ ആ ശവം കാത്തിരിപ്പാൻ ഉറച്ചില്ല. അവൾ ക്രമേണ യമന്റെ പിന്നാലെ നടന്നു. ഒടുവിൽ യമൻ തിരിഞ്ഞുനോക്കി എന്തു വേണം എന്നു ചോദിച്ചു. ഭർത്താവിന്റെ ജീവനെ തരെണമെന്നു സാവിത്രി പ്രാർത്ഥിച്ചു. അവൾ ആലോചനയോടു കൂടി മധുരപദങ്ങളെ ഉപയോഗിച്ചു പറയുന്നതു കേട്ടു പ്രസന്നനായി യമൻ പറഞ്ഞു:-"ഭർത്തൃജീവൻ ഒന്നു ഒഴികെ ശേഷം എന്തു ചോദിച്ചാലും തരാം."
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/44&oldid=216793" എന്ന താളിൽനിന്ന് ശേഖരിച്ചത്