താൾ:Indiayile Ithihasa Kadhakal.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സാവിത്രി
               41      

താൻ ചെയ്യേണ്ടിയ കാര്യങ്ങളെല്ലാം വിഹിതമായ കാലത്തു സന്തോഷത്തോടെ ചെയ്തു. സാവിത്രിയും സത്യവാനും അന്യോന്യം സ്നേഹിച്ച് ഒരുപോലെ ആനന്ദിച്ചു.

കൊല്ലം അവസാനിക്കാറായി, സത്യവാൻ മരിക്കും എന്ന പരമാർഥം സാവിത്രി മാത്രം അറിഞ്ഞിരുന്നു. അവളുടെ ഹൃദയത്തിൽ ഭയം നിറഞ്ഞുവെങ്കിലും അവൾ വിലപിക്കയോ അവലാതി പറകയോ ചെയ്തില്ല. അനേകം പെൺകുട്ടികൾ തങ്ങളുടെ ഉപദ്രവങ്ങളെ കേൾപ്പിച്ചു മറ്റുള്ളവരെ ദു:ഖിപ്പിക്കുന്നു. അവൾ ഈശ്വരനെ ശരണം പ്രാപിച്ചു തന്റെ ദു:ഖനിവൃത്തിയെ പ്രാർത്ഥിച്ചിരുന്നു. അവൾ വ്രതങ്ങളേയും ഉപവാസങ്ങളേയും മറ്റു തപസ്സുകളേയും ചെയ്തു. എന്നിട്ടും ഈ കാലങ്ങളിലെല്ലാം തന്റെ മനോവ്യഥയെ വെളിവാക്കിയില്ല. വ്യഥയെ മറച്ചു വെച്ചില്ലെങ്കിൽ ജനങ്ങൾ തന്റെ വ്യസനകാരണം അൻവേഷിച്ച് അറിവാൻ നോക്കും. അതു കൊണ്ട് അവൾ പുറമെ മുഖപ്രസാദവും സന്തോഷഭാവവും കാണിച്ചു കൊണ്ടിരുന്നു. ഈ സംഗതിയാൽ സത്യവാന്നു പരമാർത്ഥം അറിവാൻ കഴിഞ്ഞില്ല.

ഒടുവിൽ ഹൃദയം ക്രൂരമായി പിളർക്കുന്ന ദിവസം എത്തിക്കഴിഞ്ഞു. വിറകു വെട്ടി കൊണ്ടുവരാനായി സത്യവാൻ കാട്ടിൽ പോയി. സാവിത്രിയും അവന്റെ ഒരുമിച്ചു നടന്നു. അവളുടെ ഹൃദയം ദു:ഖഭാരത്താൽ കനത്തിരുന്നു. എന്നാൽ അവൾ പുഞ്ചിരിയോടും ഉന്മേഷത്തോടും ഭർത്താവിനോടു സംസാരിച്ചു കൊണ്ടിരുന്നു. ഭർത്താവു വിറകു മുറിപ്പാൻ തുടങ്ങി. പെട്ടെന്നു കഠിനമായ തലവേദന ഉണ്ടായി. അദ്ദേഹത്തിന്നു മൂർച്ച വരുന്നു എന്നു തോന്നി. ഉപചരിപ്പാൻ ഭാര്യയെ വിളിച്ചു. കാലൻ അടുത്തതു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/42&oldid=160735" എന്ന താളിൽനിന്ന് ശേഖരിച്ചത്