സീതയെപ്പോലെ പ്രഖ്യാതിയുള്ള മറ്റെരു സ്ത്രീരത്നം ആണു സാവിത്രി. സാവിത്രിയുടെ ചരിത്രം വളരെ മനോഹരം തന്നെ. അതിന്റെ ആദ്യഭാഗം വിഷാദകരം എങ്കിലും അന്തം വളരെ സുഖപ്രദം അണ്.
പണ്ട് ഇന്ത്യൻ അശ്വപതി എന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം സദ് വൃത്തനും ധീമാനും ആയിരുന്നു.പ്രജളൊക്കെ അദ്ദേഹത്തെ സ്നേഹിച്ചു. എന്നാൽ മക്കൾ ഇല്ലായ്കയാൽ രാജാവിന്നു സന്തോഷം ഉണ്ടായില്ല. മക്കൾ ഉണ്ടാവാനായി സാവിത്രിയെ ആരാധിച്ചു. ദേവിയുടെ പ്രസാദത്തിന്നായി യാഗങ്ങൾ കഴിച്ചു. ഇങ്ങനെ വളരെ കാലം കഴിഞ്ഞു. ഒരിക്കൽ ദേവി പ്രത്യക്ഷയായി ഒരു മകൾ ഉണ്ടാകുമെന്നു പറഞ്ഞു. ഇതു കേട്ടു രാജാവിന്ന് ആശാഭംഗം ഉണ്ടായി. പെൺകുട്ടിയാൽ എന്തു പ്രയോജനം ? തന്റെ പിന്തുർച്ചക്കാരനായി ഒരു മകൻ വേണം എന്നായിരുന്നു രാജാവ് ആശിച്ചിരുന്നത്. അപ്പോൾ രാജാവിന്റെ ഉള്ളിലേ വിചാരങ്ങൾ ഗ്രഹിച്ചു ദേവി അരുൾ ചെയ്തു :---" അശ്വപതേ, വിഷാദിക്കരുത്. ഈശ്വര ചിർത്താ ആക്കറിയാം. പുത്രി പുത്രനെപ്പോലെ ഗുണവതിയും സദ്വൃത്തയും ആകാമല്ലോ."
ദേവി കല്പിച്ചതു പോലെ തന്നെ സംഭവിച്ചു. കുറെ മാസങ്ങൾ കഴുഞ്ഞു രാജ്ഞി പെററു ഒരു മകൾ ജനിച്ചു.സാവിത്രീദേവി നല്കിയതു കൊണ്ടു ശിശുവിന് അവൾ സാവിത്രി എന്നു പേരിട്ടു. അവൾക്കു നല്ല ബുദ്ധിയും സാമർത്ഥവും ഉണ്ടായിരുന്നു. അവൾ പല കാര്യങ്ങളേയും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |