യങ്ങൾ പഠിപ്പിച്ചു. അമ്പും വില്ലും ഉപയോഗിനും മൃഗങ്ങളെ വേട്ടയാടുവാനും യുദ്ധം ചെയ്‌വാനും അദ്ദേഹം അവരെ പഠിപ്പിച്ചു. രാമൻ ആണ് അവരുടെ പിതാവു എന്ന് അറിയിക്കാതെ അദ്ദേഹം അവരെ രാമായണം പഠിപ്പിച്ചു. അവർ അതു പഠിച്ചു പാടിക്കൊണ്ടു രസിച്ചു. രാമൻ മഹാപുരുഷൻ എന്നു് അറിഞ്ഞു് അദ്ദേഹത്തെ അവർ സ്നേഹിച്ചു. ധൈൎയ്യം, സത്യം, നീതി, ക്ഷമ, ദയ മുതലായ ഗുണങ്ങളുടെ ശോഭയാൽ അവർക്കു ജനനത്താൽ ഉണ്ടായിരുന്ന അഴകു വർദ്ധിച്ചു് അവർ പ്രിയദൎശന്മാരായി.
ഒരിക്കൽ രാമനും ലക്ഷ്മണനും നായാട്ടിന്നായി ആ കാട്ടിൽ വന്നു. അവർ കുശനേയും ലവനേയും കണ്ടു സന്തോഷിച്ചു. അവർ രാമചരിതം പാടിത്തുടങ്ങി. തന്റെ ജീവചരിത്രം പാട്ടാക്കിച്ചമച്ചതിനെയാണു് ഇവർ പാടുന്നതെന്നു രാമൻ അറിഞ്ഞു സന്തോഷിച്ചു. കുട്ടികളോടു ഗുരുനാഥന്റെ പേർ എന്തെന്നു ചോദിച്ചു. അവർ വാല്മീകിയാണെന്നു പറഞ്ഞപ്പോൾ രാമന്നു കാൎയ്യസ്ഥിതി എളുപ്പം മനസ്സിലായി. ഈ ബാലന്മാർ തന്റെ പുത്രന്മാർ എന്നു തീൎച്ചയാക്കി സന്തോഷിച്ചു. സീതയെച്ചെന്നു കണ്ടു താൻ ചെയ്ത അപകാരം ക്ഷമിപ്പാൻ രാമൻ യാചിച്ചു. “ആൎയ്യപുത്രാ അങ്ങുന്നു കുറ്റക്കാരനല്ലെന്നു് അറിയുന്ന എന്നോടു ക്ഷമായാചനം ചെയ്യുന്നതു കഠിനപ്രവൃത്തി തന്നെ. ഞാൻ നിൎദോഷയാണെന്ന് ഈ യാചന ഒന്നു കൊണ്ടു തന്നെ അങ്ങുന്നു സമ്മതിച്ചു കഴിഞ്ഞു. എന്നിൽ അങ്ങയുടെ പ്രീതി ജ്വലിച്ചു കൊണ്ടിരുന്നതു കൊണ്ടു ഞാൻ ഇതു വരെ ജീവിച്ച് ആൎയ്യപുത്രന്റെ പ്രസന്നമായ മുഖം കാണ്മാനുള്ള ഭാഗ്യം ഇന്നു സിദ്ധിച്ചു. എന്റെ ജന്മം സഫലമായി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |