താൾ:Indiayile Ithihasa Kadhakal.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സീതാ പരിത്യാഗം ത്തിൽകൊണ്ടുപോയി വാല്മീകിയുടെ ആശ്രമത്തിന്നു സമീപത്ത് അവളെ വിട്ടു വാ." ലക്ഷ്മണൻറെ ഒരുമിച്ചു സീത കാട്ടിൽ പോയി. ഋഷി പത്നിമാരെക്കാണ്മാൻ ദേവി ഇഷ്ടപ്പെട്ടിരുന്നു. വാലമീകിയുടെ പർണ്ണശാലക്ക് അരികെ എത്തിയപ്പോൾ ലക്ഷ്മണൻ ബോധിപ്പിച്ചു:- "ഇവിടെ ഭഗവതിയെ വിട്ടു ചെല്ലാനാണു ജ്യേഷ്ടൻറെ കല്പന. ഭഗവതിയുടെ പാതിവ്രത്യം ജ്യേഷ്ടന്നു നല്ല നിശ്ചയമുണ്ട്. ദുർജ്ജനങ്ങളുടെ ആക്ഷേപങ്ങൾ കേട്ടു ജ്യേഷ്ടൻ ഈ ക്രൂരകർമ്മം ചെയ്യേണ്ടി വന്നു." ഭർത്താവിൻറെ ഈ ക്രൂരനിയോഗം കേട്ടു വ്യസനിച്ചു സീത: ഇടിവാൾ തട്ടിയതുപോലെ പെട്ടെന്നു വീണു. ഈ കഷ്ടങ്ങൾ കാണ്മാൻ കഴിയാതെ ലക്ഷ്മണൻ സ്തംഭിച്ചു നിന്നു; അസഹ്യദുഃഖത്തിൽ ആണ്ടുപോയി. സീതക്കുബോധം വന്നു: ക്ഷീണം മാറി അവൾ നാലു പുറത്തും നോക്കി. ജനങ്ങൾ ഇല്ലാത്ത ആ കാടു കണ്ട് അവൾ ഒന്നു ഞെട്ടി. "അയ്യോ എൻറെ പ്രാണനാഥന് എൻറെ ഹൃദയം അറിയാതെ പോയതല്ലേ വലിയ സങ്കടം ? എന്നിൽ പ്രീതി ഒട്ടുമില്ലാത്തതു പോലെ എന്നെ പ്രസവകാലത്ത് അയച്ചതല്ലയോ കഷ്ടം! പ്രസവശേഷം ശിശുവിനെ എടുത്ത് ആർ രക്ഷിക്കും? രഘുകുലദേവതകളേ എൻറെ പൈതലിനെക്കാട്ടുമൃഗങ്ങളിൽ നിന്നു രക്ഷിപ്പിൻ" എന്നു വിലപിച്ചു ദുഃഖX നിമിത്തം ബോധം കെട്ടു നിലത്തു വീണു. സീത ഒരു നല്ല കലസ്ത്രീയായിരുന്നു. അവൾക്കു വിവേകവും സാമർത്ഥ്യവും ഉണ്ടായിരുന്നു. അവൾക്കു സ്വാർത്ഥമില്ലായിരുന്നു. തന്നെ ഇത്ര നിർദ്ദയമായി വിട്ടു കളവാൻ കാരണമെന്തെന്നു സീത കുറെ ആലോചിച്ചു നോക്കി. "പ്രജകളുടെ ഇഷ്ടപ്രകാരം നടക്കുന്നതു രാജധർമ്മം.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/30&oldid=160722" എന്ന താളിൽനിന്ന് ശേഖരിച്ചത്