താൾ:Indiayile Ithihasa Kadhakal.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അഞ്ചാം അദ്ധ്യായം സീതാപരിത്യാഗം രാമൻ രാജ്യം ഭരിച്ചു തുടങ്ങിട്ട് അനേകം കൊല്ലങ്ങൾ കഴിഞ്ഞഉ. ഒരു നാൾ രാമൻ തന്നെക്കുറിച്ചു അപകീർത്തി കേട്ടു വളരെ ഖേദിച്ചു. സീതയെക്കൈക്കൌണ്ടതു നിമിത്തം ജനങ്ങൾ രാമനെ നിന്ദിക്കയായിരുന്നു. "സീത നിർദ്ദേഷ ആകയാൽ കൈക്കൊള്ളാം എന്നു ദേവന്മാർ തന്നെ കല്പിച്ചുവല്ലോ. എന്നാൽ ഞാൻ അവളെ സ്വീകരിച്ചതു നിമിത്തം എന്നെച്ചീത്ത പറയുന്ന പ്രജകളെ പ്രസാദിപ്പിക്കുന്നത് എൻറഎ ധർമ്മം. അതിനാൽ എൻറെ സുഖം നശിച്ചു ഞാൻ ദുഃഖിക്കേണ്ടി വരും. ഈ സ്വാർത്ഥത്തെ വക വെക്കാതെ പ്രജകളെ സന്തോഷിപ്പിക്കുക തന്നെ. അവളുടെ പരിശുദ്ധിയിൽ ലേശം പോലും കളങ്കമില്ലെന്ന് എനിക്കു തീർച്ചയായി അറിയാം. ഇപ്പോൾ അവളെ ഞാൻ വിട്ടു കളഞ്ഞാൽ വ്യസനിത്താൽ എൻറെ നെഞ്ഞു വെന്തുരുകിപ്പോകും. വിശേഷിച്ചുപ്രസവം അടുത്തവല്ലോ. രാമചണ്ഡാലനായ ഞാൻ ഈ ഗർഭിണിയെ ഉപേക്ഷിച്ചാൽ അവളുടെ ഹൃദയം പിളർന്നു അവൾ വ്യസനസമുദ്രത്തിൽ ആണ്ടു പോകും. എന്നാലും എനിക്കും ധർമ്മം ഉപേക്ഷിച്ചു കൂടയല്ലോ." ഇങ്ങനെ രാമനു ഓരോന്നു വിചാരിച്ചു വലിയ സംശയത്തിൽ അകപ്പെട്ടു. ശ്രീരാമൻ ലക്ഷ്മണനെ വരുത്തി സ്വകാര്യം പറഞ്ഞു. "നാളെ കാലത്തു സീതയെ രഥത്തിൽ കയറ്റി വന
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/29&oldid=160720" എന്ന താളിൽനിന്ന് ശേഖരിച്ചത്