ഇങ്ങനെ പറഞ്ഞു സീത ഒരു ചിതയുണ്ടാക്കി. അഗ്നി ഭഗവാനെത്തൊഴുതു ധ്യാനിച്ചു:- “സർവവസ്തുക്കളേയും പവിത്രമാക്കുന്ന ഭഗവാനേ, എന്റെ ചാരിത്ര്യശുദ്ധിയെ പ്രത്യക്ഷമാക്കി എന്നെ അപവാദത്തിൽ നിന്നു കാത്തുകൊള്ളെണമേ” എന്നു പറഞ്ഞു ചിതയെ വലംവെച്ച് അഗ്നിയിൽ പ്രവേശിച്ചു. ശ്രീരാമന്റെ കണ്ണുകളിൽ നിന്നു ധാരമുറിയാതെ ഒഴുകുന്ന അശ്രുക്കൾ ചിതാഗ്നിയെ കൊടുത്തുകളയും എന്നു തോന്നി.
ഈ ശുഭമുഹൂർത്തത്തിങ്കൽ ബ്രഹ്മാദിദേവന്മാർ ലങ്കയിൽ പ്രത്യക്ഷരായി. ബ്രഹ്മാവു പറഞ്ഞു—“രാമഭദ്രാ, സീത അഗ്നിയെപ്പോലെ നിത്യപവിത്രയാണ്. അതുകൊണ്ട് ആ ദേവിയെ അംഗീകരിക്കൂ. ഇനിയും ഒരു വിശേഷസംഗതി കേൾപ്പിക്കാം. അത് അങ്ങെക്കും നിശ്ചയമുണ്ട്. അങ്ങുന്നു സാക്ഷാൽ വിഷ്ണുഭഗവാനും സീത സാക്ഷാൽ ലക്ഷ്മീദേവിയും ആണല്ലോ. അങ്ങുന്നു രാവണനെ വധിച്ചു അവതാരകാര്യം അവസാനിപ്പിച്ചു. അങ്ങയുടെ ഭൃത്യരായ ഞങ്ങൾക്കു പരമാനന്ദമായി. സീതാദേവിയോടുകൂടി അയോധ്യയിൽ തിരിച്ചുപോയി ലോകത്തിൽ ധൎമ്മം സ്ഥാപിച്ചു, സൂര്യവംശകീർത്തിയെ വർദ്ധിപ്പിച്ചു ശ്രീവൈകുണ്ഠത്തിൽ മടങ്ങിപ്പോവുക.”
ബ്രഹ്മദേവന്റെ ഭാഷണം തീരുന്നതിന്നു മുമ്പു തേജഃസ്വരൂപിയായ അഗ്നി സീതയോടുകൂടി വന്നു, ശ്രീരാമനോടു പറഞ്ഞു:- “രാമഭദ്രാ, പവിത്രയായ ഈ സാധ്വിയെ സ്വീകരിച്ചു കൊൾക. അവളുടെ ധൎമ്മസാക്ഷിയായ ഞാൻ തന്നെ അവളെ അങ്ങെക്കു ഭരം ഏല്പിച്ചു തരുന്നു.”
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |