ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഇന്ത്യയിലേ
ഇതിഹാസകഥകൾ
ശ്രീരാമന്റെ ഭാര്യ സീതാദേവി
ഒന്നാമദ്ധ്യായം
ശ്രീരാമന്റെ ബാല്യം
നമ്മുടെ രാജ്യം ഇന്ത്യയാകുന്നു. അതിന്നു ഭാരതവർഷം എന്നും പേരുള്ളതിനാൽ നാം ഭാരതീയരാകുന്നു. ഭാരതീയ സ്ത്രീകൾ സൌന്ദര്യം സത്യം വിനയം മുതലായ സദ്ഗുണങ്ങൾ ഉള്ളവരാകുന്നു. എന്നാൽ ഇവർക്കു തക്കതായ പഠിപ്പില്ലെന്ന ഒരു കുറവുമുണ്ട്. മറ്റുജനങ്ങളുമായി അടുത്തു പെരുമാറാൻ ഇവർക്കു തരമില്ല. ഈ കാരണത്താൽ വിദേശീയർക്കു ഇന്ത്യയിലെ സ്ത്രീകളെക്കുറിച്ച് അറിവു നന്ന കുറയും. എന്നാൽ പണ്ട് ഇവരുടെ സ്ഥിതി ഇങ്ങനെ ആയിരുന്നില്ല. അന്ന് ഇവർ നല്ലവണ്ണം പഠിച്ചിരുന്നു. സ്നേഹിതരുടെ കൂട്ടത്തിൽ ചേൎന്നു ഇഷ്ടം പോലെ നടക്കാമായിരുന്നു. വിദ്യാഭ്യാസം മുതലായ ഗുണങ്ങളാൽ മഹിമയും കീൎത്തിയും സംപാദിച്ച സ്ത്രീകളെ എല്ലാവരും സ്നേഹിച്ചു ബഹുമാനിക്കയും ചെയ്തു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |