താൾ:Indiayile Ithihasa Kadhakal.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


10 ശ്രീരാമന്റെ ഭാര്യ സീതാദേവി

"പ്രിയ സീതേ, നമ്മുടെ ഉദ്യാനത്തിൽ എന്റെ ഒന്നിച്ചു കാൽനാഴിക നടക്കുമ്പോഴെക്കൗ ഭവതി എത്ര കഷ്ടപ്പെടും| പിന്നെയുണ്ടോ ഭവതി ദുർഗ്ഗമവനത്തിൽ പതിനാലുകൊല്ലം നടക്കുന്നു? അതു കേവലം അസാധ്യം തന്നെ. ഭവതിയേയും കാനനത്തിൽ കൊണ്ടുപോവാൻ അച്ഛൻ കല്പിച്ചിട്ടുമില്ല. അതു കൊണ്ടു വനവാസം കഴിഞു ഞാൻ മടങ്ങി വരുന്നതു വരെ ഭവതി അമ്മയുടെ ഒരുമിച്ചു സ്വസ്ഥയായി അരമനയിൽ ഇരിക്കയണു ഉത്തമം," എന്നു രാമൻ പറഞ്ഞു.

വ്യസനം സഹിപ്പാൻ കഴിയാതെ കരഞ്ഞും കൊണ്ടു സീത പറഞ്ഞു:- "എന്റെ പ്രാണനാഥാ, അങ്ങയെ വിട്ട് ഒരു ക്ഷണം പോലും എനിക്കു ജീവിച്ചുകൂടാ. പതിനാലു കൊല്ലം ഞാൻ വിട്ടു പാർക്കേണമെന്നു എന്റെ ഹൃദയം അറിയാത്ത ആളെപ്പോലെ കല്പിപ്പാൻ അങ്ങെക്കു തോന്നിയതാണു വലിയ കഷ്ടം. എന്റെ യാചനയെത്തള്ളിക്കളവാൻ തക്ക കുറ്റം ഞൻ എന്താണു ചെയ്തത്? ഒന്നിച്ചു സഞ്ചരിക്കുമ്പോൾ അങ്ങേക്കു കഷ്ടത്തിന്നോ ഉപദ്രവത്തിന്നോ ഞാൻ ഇട വരുത്തുകയില്ല. ആങ്ങയുടെ ക്ലേശങ്ങളെക്കുറച്ചു കളവാൻ ഞാൻ നിത്യം ശ്രമിക്കും. എന്റെ പ്രാണേശ്വരാ, എന്നെ വിട്ടു പോകരുതെ, എന്റെ പ്രാർത്ഥനയെക്കൂട്ടാക്കാതെ എന്നെ വിട്ടു പോകുന്ന പക്ഷം എന്റെ ശേഷക്രിയക്കു വട്ടം കൂട്ടീട്ടേ പോകേണ്ടു. വിജ്ഞന്മാരോട് അതിപ്രസംഗം വേണമെന്നില്ലല്ലോ."

പ്രിയബാലരേ, സീതയുടെ സദ്ഗുണങളെ ഗ്രഹിച്ചു കൊള്ളുവിൻ: പ്രാണപ്രിയനെ അത്യന്തം സ്നേഹിച്ച കാരണം സീത സർവ്വസുഖങ്ങളേയും ത്യജിച്ച് അദ്ദേഹത്തിന്റെ സങ്കടങ്ങളിൽ പങ്കു കൊൾവാൻ കാട്ടിൽ പോയില്ലേ: ഭാര

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/11&oldid=160701" എന്ന താളിൽനിന്ന് ശേഖരിച്ചത്