താൾ:History of Kerala Third Edition Book Name History.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
90
ചരിത്രം

കീഴിൽ പലമാതിരി സുഖദുഃഖങ്ങൾ അനുഭവിച്ചിട്ടുള്ള കൊച്ചി ഒടുവിൽ ഇംഗ്ലീഷുകാൎക്ക് കീഴടങ്ങി.

പട്ടിണി.

 പുരാതനകാലങ്ങളിൽ വിശ്വാസവഞ്ചനം മഹാപാതകങ്ങളിൽ ഒന്നായിട്ടാണ് ഗണിച്ചുവന്നിരുന്നത്. അന്നു രാജാക്കന്മാർ തമ്മിലുള്ള ഉടമ്പിടികളിലാകട്ടെ ജന്മികുടിയാനവന്മാർ തമ്മിലുള്ള എടപാടുകളിലാകട്ടെ സാധാരണക്കാരുടെ കരാറുകളിലാകട്ടെ രേഖാമൂലമായ യാതൊരു ഉറപ്പും ആവശ്യമുള്ളതായി ആരും വിചാരിച്ചിരുന്നില്ല. എന്നാൽ വാക്കു തെറ്റി നടക്കുന്നവരെ വഴിപ്പെടുത്തുവാൻ ഉപയോഗിച്ചു വന്നിരുന്ന ഒരു ദിവ്യൗഷധമായിരുന്നു 'പട്ടിണി' എന്നു പറയുന്നത്. കടക്കാരൻ പറഞ്ഞ തിയ്യതിക്കു കടം വീട്ടാതെയിരുന്നാൽ മറുകക്ഷിയുടെ അപേക്ഷാനുസാരേണ ഒരു മഹാബ്രാഹ്മണൻ സത്യനിഷ്ഠാപരിപാലനത്തിനു വേണ്ടി മാത്രം കടക്കാരന്റെ വാസസ്ഥലത്തു ചെന്ന് ഉപവസിക്കുന്നതായാൽ കടം