താൾ:History of Kerala Third Edition Book Name History.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
5
കൊച്ചിരാജ്യത്തിന്റെ ഉൽപ്പത്തി

ക്രി- മു- ആയിരാമാണ്ടു കേരളത്തിൽ വന്നിരിക്കുന്നു. ഇങ്ങിനെ ഇറട്ടാസ്തെനിസ്, സെൻറ് തോമാസ്സ് മുതലായി ഓരോരോ കാലത്തു കേരളത്തിൽ വന്നിട്ടുള്ളവരുടെ രേഖകൾ പരിശോധിക്കുന്നതായാൽ കേരളത്തിന്റെ പഴക്കം ഊഹിച്ചല്ല കണ്ടു തന്നെ അറിയാവുന്നതാണ്. റവറൻഡ് ടേഗരുടെ അഭിപ്രായത്തിൽ ചുരുങ്ങിയപക്ഷം കേരളത്തിന്നു നാലായിരത്തിരുനൂറു കൊല്ലത്തെ പഴക്കം തീച്ചയായും ഉണ്ട്. കേരളീയരുടെ പരമ്പരാവിശ്വാസത്തിൽ ഇതുകൊണ്ടൊട്ടു മതിയാവുന്നതുമല്ല.

കൊച്ചിരാജ്യത്തിന്റെ ഉൽപ്പത്തി


സഹ്യാദ്രിയുടേയും പശ്ചിമാബ്ധിയുടേയും മദ്ധ്യത്തിൽ കന്യാകുമാരി മുതൽ ഗോകർണ്ണംവരെ തെക്കു വടക്കു നെടുനീളെ കിടക്കുന്ന ഭൂഖണ്ഡത്തിനാണ് പൂർവ്വകാലങ്ങളിൽ കേരളമെന്നു പ്രസിദ്ധിയുണ്ടായിരുന്നതു. ഉത്തരകർണ്ണാടകജില്ലയിലെ ഏതാനും ഭാഗവും ദക്ഷിണകർണ്ണാടകവും ബ്രിട്ടീഷ് മലയാളവും കൊച്ചിതിരുവിതാംകൂർ സാമന്തരാജ്യങ്ങളും കേരളഭൂമിയിൽ ഉൾപ്പെട്ടവയായിരുന്നു. കർമ്മഭൂമി