താൾ:History of Kerala Third Edition Book Name History.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
52
ചരിത്രം

വാചകം—“തമ്മിൽ അന്യോന്യം ചേൎന്നു ബന്ധുശത്രു ഒന്നായിട്ടു ചെല്ലുമാറെന്നും, പെരുമ്പടപ്പു രാജ്യത്തിലുണ്ടാവുന്ന നല്ല മുളകൊക്കെയും തൃപ്പാപ്പു സ്വരൂപത്തിലേക്കു കൊടുക്കുമാറെന്നും, അതിൽ അഞ്ഞൂറുകണ്ടി മുളകു കൊച്ചി പത്തവകയ്ക്കു എടുത്തുകൊള്ളുക എന്നും, നെടുവിരിപ്പു സ്വരൂപത്തെ ഒഴിച്ച് പൂക്കൈതതെക്കോട്ടുള്ള രാജ്യം കൊച്ചിക്കു സ്വാധീനമാക്കികൊടുക്കുക എന്നും, അതിന്നു, കരപ്പുറവും ആലങ്ങാട്ടും പറവൂരും തൃപ്പാപ്പുസ്വരൂപത്തിങ്കൽ നിന്ന് അനുഭവിച്ചുകൊൾക എന്നും, പടച്ചിലവിന്റെ വകയ്ക്കു നെടുവിരിപ്പു സ്വരൂപത്തെ ഒഴിക്കുന്ന രാജ്യത്തു പിരിയുന്ന മുതലിൽ തൃപ്പാപ്പു സ്വരൂപത്തിങ്കലെ പാളയം പിരിവോളം ഒന്നു പാതിയായിട്ടു പറ്റിക്കൊള്ളുക എന്നും, രണ്ടു സ്വരൂപവും ഉള്ള നാളും തമ്മിൽ ശത്രുതയില്ലാതവണ്ണവും കഴിയുക എന്നും” ആകുന്നു. ഉടമ്പടിപ്രകാരം കൊച്ചിരാജ്യത്തുണ്ടാകുന്നം മുളകു തൂക്കിനോക്കിയപ്പോൾ കൊച്ചിയിലെ ചിലവിന്നു് അഞ്ഞൂറുകണ്ടി മുളകെടുത്തു ബാക്കി കൊടുക്കാൻ മാത്രം ഇല്ലായ്കകൊണ്ട് ഉണ്ടാകുന്നതിൽ രണ്ടുവക തൃപ്പാപ്പു സ്വരൂപത്തിങ്കലേക്കും ഒരുവക പെരുമ്പടപ്പിലേക്കും എന്നു പിന്നീടു പറഞ്ഞുവെയ്ക്കുകയും ചെയ്തു.