താൾ:History of Kerala Third Edition Book Name History.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
48
ചരിത്രം


“മാടക്ഷരമാണബാഹുബലാടിഗുപ്താ

സേയം സഭാ പരവശേതി നശങ്കനീയാ.

ഏകാകിനേ നിശിചരാലയമദ്ധ്യഗാപി

കിമ്രാമ ദ്രദയിത ദശകണ്ഠമാപ.”

സാമൂരി ഈ മറുവടി കേട്ടു യോഗക്കാർ സ്വാധീനമാവുന്നതെല്ലെന്നുറച്ചു പിന്നേയും പടയ്ക്കുതന്നെ ഒരുങ്ങി. കൊച്ചിരാജാവു യോഗക്കാരെ കുറിച്ചു വളരെ സന്തോഷിച്ചു. പ്രത്യുപകാരത്തിന്നു തക്ക സമയം കിട്ടിയപ്പോൾ അതു സാധിപ്പിക്കുകയും ചെയ്തു. അന്യംവന്നു കിടന്നിരുന്ന കഞ്ഞൂര് തറവാട്ടിലെ സ്വത്തുകൾ തെക്കിനിയേടത്തു നമ്പൂരിപ്പാട്ടിലേക്കു കൊടുത്തു. ഇന്നതെ ദേശമംഗലത്തു മന്യ്ക്കലെ മിക്ക സ്വത്തുക്കളും മേൽപറഞ്ഞ വിധം കിട്ടീട്ടുള്ളതാണ്. ൧൦൬൫-ാമാണ്ടു വൃശ്ചികമാസത്തെ വിനോദിനിയിൽ ‘അക്ഷരലക്ഷം’ എന്ന ലേഖനത്തിൽ ഈ കഥയെ സൂചിപ്പിച്ചിട്ടുണ്ട്. അതിൽ ഈ സംഗതി കുരീക്കാട്ടിൽ തീപ്പെട്ട രാജാവിന്റെ അവസാനകാല്ലാതാണെന്നു കാണുന്നത് അത്ര ശരിയെന്നു തോന്നുന്നില്ല. കോഴിക്കോട്ടു രാജാവു തൃശ്ശിവപേരൂരു വാണിരുന്നതു ൯൩൨ മുതൽ ൯൩൭ വരെയാണ്. കുരീക്കാട്ടിൽ തീപ്പെട്ട തമ്പുരാന്റെ കാലം ൯൨൧-ൽ അവസാനിച്ചു. ഇദ്ദേഹത്തിന്റെ കാലത്തു കൊച്ചിരാജ്യത്തു ശത്രുബാധയും യുദ്ധകോലാഹലങ്ങളും ഒന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം