താൾ:History of Kerala Third Edition Book Name History.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
22
ചരിത്രം

ടുത്ത അവകാശികളായ ചാഴിയൂരെ ദത്തിലുള്ള രാജാക്കന്മാർ ‘രാജ്യം പിഴുകി’ (രാജ്യഭ്രഷ്ടന്മാരായി) നടക്കുകയും ചെയ്തിരുന്നു.

എന്നിട്ട് ചാഴിയൂർ താവഴിയിലെ വീരകേരള തമ്പുരാൻ കൊളമ്പിൽ പോയി ലന്താ[1]ക്കമ്പനി അമരാലെക്കണ്ടു ഗുണദോഷമൊക്കെയും പറഞ്ഞ് ചരിത്രം ‘ഉടംപിടിയ്ക്കുയും ചെയ്ത’ (ഉടമ്പടി ചെയ്തു). അന്നത്തെ ലന്തക്കമ്പനി അമരാൽ ‘റൈക്ലോസ് വങ്കസു’ എന്നാളായിരുന്നു. അയാൾ കടൽവഴിയ്ക്കു പുറപ്പെടുത്തക്കവണ്ണം നിശ്ചയിച്ചു. വെട്ടത്തുരാജാക്കന്മാരുടെ നേരെയുള്ള ശണ്ഠകൊണ്ടു നെടുവിരുപ്പുസ്വരൂപം ചാഴിയൂർ താവഴിക്കാരെ സഹായിയ്ക്കുവാനും തീൎച്ചയാക്കി. അതുപ്രകാരം നെടുവിരുപ്പു സ്വരൂപം, തെക്കുംകൂറ് വടക്കുംകൂറ് ഇവരോടും കൂടി കരവഴിയ്ക്കും, അമരാൽ കടൽവഴിക്കും പുറപ്പെട്ടു. ൮൨൬-ാമതു കുഭമാസത്തിൽ പള്ളിപ്പുറത്തെത്തി. അവിടെ വെട്ടത്തുരാജാക്കന്മാരുടെ സഹായികളായ പറങ്കികൾ ഇട്ടിരുന്ന കോട്ട പിടിച്ചു. തൽക്കാലം തിരിയെ പോകയും ചെയ്തു. ൮൩൭-ാമതു മകരമാസത്തിൽ അമരാലും ആളുകളും പിന്നെയും വന്നു മകരമാസം ൨൦-ാം൲ ഞാറാഴ്ച ഉച്ചയ്ക്കു കൊടുങ്ങല്ലൂർ കോട്ടയും പിടിച്ചു. അവി


  1. Dutch Company, 2. Admiral, 2. Van Goens.