താൾ:History of Kerala Third Edition Book Name History.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
18
കൊച്ചിയും കോഴിക്കോടും

ത്തെ ആക്രമിക്കുവാൻ അവസരം കാത്തു നില്‌ക്കുമ്പോൾ എളങ്ങല്ലൂർ സ്വരൂപത്തിനാണ് (ഇടപ്പി രാജവംശം) കൊച്ചി മുതലായ്മയുള്ളതെന്ന് തൎക്കം തുടങ്ങി. തന്റെ വിരോധിയായ പറങ്കിയോടു ചേൎന്ന കൊച്ചിരാജാവിനോട് താൻ ചേരുന്നതല്ലെന്നും പറഞ്ഞു സാമൂരി എളങ്ങല്ലൂർ സ്വരൂപത്തെ സഹായിക്കുവാൻ നിശ്ചയിച്ചു. കൊച്ചിരാജാവു തന്നെ ശരണം പ്രാപിച്ചവരെ കാരണം കൂടാതെ ഉപേക്ഷിക്കുന്നതല്ലെന്നും പറഞ്ഞു. കൊച്ചിരാജ്യത്തെ പ്രഭുക്കന്മാരിൽ പലരും രാജാവിനോടു മറുനാട്ടുകാരെ താങ്ങുന്നതു നന്നല്ലെന്നും നമ്പിയാതിരി സാമൂരിയോട് അനാവശ്യമായ കാൎയ്യത്തിൽ ഇടപെടുന്നത് അവിവേകമാണെന്നും പല തവണയും പറഞ്ഞതിനെ ഇരുഭാഗത്തുനിന്നും കെകൊള്ളാതെ യുദ്ധത്തിനൊരുങ്ങി.

പൊന്നാനിയിൽ വെച്ച് അമ്പതിനായിരം നായർ പട്ടാളത്തെ ശേഖരിച്ചു കൊച്ചിയിൽനിന്നും തെറ്റിപ്പോന്ന പ്രഭുക്കന്മാരോടും അവരുടെ ആൾക്കാരോടും കൂടി കൊച്ചിരാജ്യത്തു കടന്നു കൊടുങ്ങല്ലൊർതോടു കടക്കുവാൻ ശ്രമിക്കുകയും അവിടെവെച്ചു മരുമകൻ തമ്പുരാൻ്റെ* [1] ൫൫൦൦ പടയാളിക


  1. ഡെസായു ‘നരമഹ’നെന്നും ലോഗൻ സായു ‘നാരായൻ’ എന്നും പറയുന്നു.