താൾ:Hamlet Nadakam 1896.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൊന്നും സൂക്ഷിച്ചുവെക്കുക വയ്യാ, അവരൊക്കെ പറയും.

ഒഫീ- ൟ ഊമക്കളിയുടെ സാരമെന്താണെന്ന ഇവൻ നമ്മോടു പറയുമോ?

ഹാം- ഓ ഹോ! എന്നു മാത്രമല്ല, നീ അവനു കാണിച്ചു കൊടുക്കുന്ന ഏതു കളിയുടെയും -നീ കാട്ടുവാൻ നാണിക്കുന്നിലെങ്കിൽ അതിന്റെ താല്പർയ്യമെന്തെന്നു പറവാൻ അവനും ലജ്ജിക്കില്ല.

ഒഫീ- സാരമില്ല. സാരമില്ല. നാടകം ഞാൻ നോക്കട്ടെ.

സൂത്ര- കരുണയടയനിങ്ങൾക്കുള്ളഭിപ്രായമെന്തെ

ന്നറിവതിനുഭവാന്മാർക്കുള്ളപാദങ്ങളിൽതാൻ

മരണമൊടുവിലായിദുഃഖമുണ്ടാക്കിടുന്നീ

ചെറിയകഥയുമർപ്പിക്കുന്നിതാഞങ്ങളെയും 159

ഹാം- ഇതു പ്രാരംഭമോ? അതോ മോതിരത്തിന്മേലുള്ള പദ്യമോ?

ഒഫീ- ഇതു കുറച്ചെ ഉള്ളു തിരുമനസ്സെ!

ഹാം- സ്ത്രീയുടെ രാഗം പോലെ. (രാജാവും രാജ്ഞിയുമായി) രണ്ടൂ നടന്മാർ പ്രവേശിക്കുന്നു)

ന: രാജാ- ഉപ്പാകും വരുണാലയത്തിനമുരു-

ണ്ടുള്ളൊരിളക്കം‌ പ്രിയെ!

കെല്പായമുപ്പതുചുറ്റിഭാനു;കടമാം

കാന്ത പ്രകാശത്തോടും

ഇപ്പോൾമുപ്പതുപന്തിരണ്ടുശഗ്ദിയും

തത്സഖ്യചുറ്റീനമു-

ക്കുൾപ്പുവുംസ്മരനു‌പിണച്ചശുചിയാം

പാണിഗ്രഹത്തിന്നുമേൽ 160

ന: രാജ്ഞി- എന്നാൽ നൊമ്മൾക്കെഴുന്നല്പ്രണയനിലവിടും

മുമ്പുസൂർയ്യേന്ദുയുഗ്മം

നന്നായ്ഭൂമിക്കുചുറ്റുചുഴലുവതുചിരം

കാണ്മാറായ്‌വരട്ടെ

ഒന്നാണെങ്ങെക്കുപണ്ടുള്ളൊരുസുഖവുമൊരു

ന്മേഷവുംകെട്ടരോഗം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/96&oldid=160597" എന്ന താളിൽനിന്ന് ശേഖരിച്ചത്