താൾ:Hamlet Nadakam 1896.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സത്യംനോംപുനരന്നുകണ്ടതുമഹാ- ചേട്ടത്തരംപ്രേതമാ,

ണുദ്ദേശം മമവഹനി പർവ്വതമതിൽ

തിക്കുണ്ഡലമോടൊക്കമെ

അദ്ദേഹത്തിനെ വളരെ മനസ്സിരുത്തി നോക്കു. എൻറെ കണ്ണുകൾ അദ്ദേഹത്തിൻറെ മുഖത്തിളകാതെ പതിച്ചു വെക്കും. പിന്നെ അദ്ദേഹത്തിൻറെ സ്വഭാവത്തെ പറ്റിയുള്ള, നമ്മൾ രണ്ടാളുടേയും അഭിപ്രായങ്ങൾ കൂട്ടിനോക്കാം.

ഹൊ-നല്ല തിരുമനസ്സെ! നാട്യസമയത്ത് അദ്ദേഹത്തിൻറെ ഏതെങ്കിലും കള്ളനോട്ടമോ, ചലനമോ ഞാൻ കാണാതെ പോയാൽ ഇവിടെക്കു ബോധിച്ച് പ്രകാരം എന്നെ ശിക്ഷിച്ചുകൊള്ളുകെ വേണ്ടു.

ഹാം - അവർ നാടകത്തിന്നു വന്നു തുടങ്ങി. ഞാൻ അശ്രദ്ധനായിരിക്കണം. താനൊരു സ്ഥലം പിടിച്ചുകുടു (വാദ്യഘോഷം, രാജാ, റാണി, പൊളോണിയസ്സ, ഓഫീലിയാ, റോസൻക്രാൻസ്സ, ഗിൽഡർൻ സ്മർൻ ഇവർ പ്രവേശിക്കുന്നു). രാജാ- എങ്ങിനെ കഴിയുന്നു ഹാംലെറ്റൈ?

ഹാം- വളരെ നല്ലവണ്ണം. ഓന്തിൻറെ മാംസമാണ് ഭക്ഷണത്തിന്. ഞാൻ വാഗ്ദത്തംകൊണ്ടു നിറഞ്ഞ ആകാശമാണ് ഭക്ഷിക്കുന്നത്. ഇവിടെക്കു കോഴികളെ അതുപോലെ വളർത്തുവാൻ കുഴികയില്ല.

രാജാ- ഹാംലെറ്റ് രം ഉത്തരമായിട്ടെനിക്കൊന്നും സംബന്ധമില്ല. ഇതെൻറേതല്ല.

ഹാം-അല്ല ഇപ്പോൾ എൻറേതും അല്ല. (പൊളോണിയസ്സിനോട്) താനൊരിക്കൽ സർവ്വകലാശാലയിൽനിന്ന് അഭിനയിച്ചിട്ടുണ്ട് എന്നാണ് പറയുന്ത് അല്ലെ?

പൊ-അങ്ങിനെ ഉണ്ടായിട്ടുണ്ട്. നല്ല നടനാണെന്ന് ഗണിക്കുപ്പെട്ടീട്ടും ഉണ്ട്.

ഹാം - താനെന്തൊരു ഭാഗമാണ് നടിച്ചത്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/93&oldid=160595" എന്ന താളിൽനിന്ന് ശേഖരിച്ചത്