താൾ:Hamlet Nadakam 1896.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാംലെറ്റ് നാടകം ന്തെങ്കിലും പ്രവൃത്തിച്ചാൽ അതു, നടിക്കുന്നതിൻറെ ഉദ്ദേശത്തിന്നു വിരോധമാണ്. പണ്ടുമുതൽ ഇന്നേവരെ ഇതു പ്രകൃതിക്കു ഒരു കണ്ണാടി കാണിപ്പാനും, സൽഗുണത്തിന്നു തൻറെ രൂപം കാണിച്ചു കൊടുപ്പാനും, ശകാരത്തിന് അതിൻറെ പ്രകൃതി കാണിച്ചു കൊടുപ്പാനും കാലത്തിൻറെ പ്രായത്തിന്നും ശരീരത്തിന്നും അവയുടെ ആകൃതിയേയും അടയാളങ്ങളേയും കാണിച്ചു കൊടുപ്പാനുമാണ്. അപ്പോൾ നിങ്ങൾ ഒന്നുകിലോ ചാടിക്കടക്കുക, അല്ലെങ്കിൽ എത്തണദിക്കിലെത്താതെ ഇരിക്കുക, ഇങ്ങിനെ ആയാൽ അത് അറിവില്ലാത്തവർക്ക് രസമായി തിരുമെങ്കിലും ആലോചനാശക്കിയുള്ളവർക്ക് വ്യസനമുണ്ടാക്കി തീർക്കാതിരിക്കുയില്ല. രം കൂട്ടത്തിലൊരാളുടെ അഭിപ്രായം, നാട്യശാല നിറച്ചുള്ള മുട്ടാളന്മാരുടെ അഭിപ്രായത്തിനേക്കാളധികം വിലയുള്ളതാണെന്നു നിങ്ങൾ സമ്മതിക്കണം ഞാൻ, ചില നടന്മാർ നടക്കുന്ന കണ്ടിട്ടും, ചിലർ അതികേമമായി സ്തുതിക്കുന്നതു കേട്ടിട്ടുമുണ്ട്. അവരെപ്പറ്റി ദൂഷ്യമായി പറയുകയല്ല. പരിഷ്ക്കാരം സിദ്ധിച്ച യോഗ്യരുടെ സംസാരമാവട്ടെ, യോഗ്യരുടെയോ മറ്റുള്ളവരുടെയോ എന്നു വേണ്ടാ മനുഷ്യരുടെ തന്നെ മാതിരി ഗതിയാവട്ടെ ഇല്ലാത്ത അവർ ഇതുകൊണ്ട് ഊറ്റക്കാരായി നടക്കുന്നതു കണ്ടിട്ട്, പ്രകൃതിയുടെ ശിഷ്യമാരിൽ ആരെങ്കിലും മനുഷ്യരെ സൃഷ്ടിച്ചു പ"ിക്കുന്പോൾ ഇത്ര ആഭാസമായ പ്രതിമയുണ്ടാക്കിയതാണോ ഇവർ എന്നുകൂടി ഞാൻ വീചാരിച്ചിട്ടുണ്ട് പ്ര: ന - സ്വാമി! അതൊക്കെ ഞങ്ങൾ രം യോഗത്തിൽ വളരെ ഭേദപ്പെടുത്തീട്ടുണ്ട്. ഹാം - ഓ! മുഴുവൻ പരിഷ്കരിക്കണം. നിങ്ങളുടെ വിദൂഷകന്മാർ അവർക്ക് നിശ്ചയിച്ചിട്ടുള്ളതിലധികം പറയാതിരിക്കട്ടേ. എന്തുകൊണ്ടെന്നാൽ, ഫലിതം ലോശംപോലും ഇല്ലാത്ത കാഴ്ചക്കാരെ ചിരിപ്പിപ്പാനായി തങ്ങൾ തന്നെ ചിരിക്കുന്ന ചിലർ ഇതിലുണ്ടാവാം. അതിന്നിടക്ക് കഥയിലെ മുഖ്യമായ ചില സംഗതികൾ പ്രവൃത്തിപ്പാനുണ്ടായാലും വേണ്ടില്ല. അത് കള്ളത്തരമാണ്. എന്നുമാത്രമല്ല. അതു ചെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/90&oldid=160593" എന്ന താളിൽനിന്ന് ശേഖരിച്ചത്