താൾ:Hamlet Nadakam 1896.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഒഫീ -സൌന്ദര്യത്തിന്നു സംസർഗ്ഗം ചെയ്വാൻ ചാരിത്രത്തോളം നന്നായിട്ടു മറ്റെന്താണുള്ളത്?

ഹാം-ആ! ശരി തന്നെ. എന്തെന്നാൽ, ചാരിത്രത്തിന്നു സൗന്ദര്യത്തെ തന്നെപ്പോലയാക്കാൻ കഴിയുന്നതിലധികം വേഗത്തിൽ സൗന്ദര്യത്തിന്നു ചാരിത്രത്തെ അതിൻറെ സ്വന്തനിലയിൽ നിന്ന് ഒരു ചെടിയാക്കി മാറ്റുവാൻ കഴിയും. ഇതൊരസംബന്ധമാണെന്ന് ഒരു കാലത്തു വിചാരിച്ചിരുന്നു. പക്ഷെ ഇപ്പോൾ വാസ്തവമാണെന്നു മനസ്സിലായി. ഞാനൊരു കാലത്തു നിന്നെ സ്നേഹിച്ചിരുന്നു. അല്ലേ? ഒഫീ ഇവിടുന്നെന്നെ അങ്ങിനെ വിശ്വസിപ്പിച്ചിരുന്നു നിശ്ചയം.

ഹാം-നീ എന്നെ വിശ്വസിക്കരുതായിരുന്നു. എന്തുകൊണ്ടെന്നാൽ, രം മനുഷ്യപ്രകൃതിയിൽ, അതിൻറെ ദുഷ്ടതയെകുറച്ചെങ്കിലും ഇല്ലായ്മചെയ്യാതെ, ഗുണത്തിന്നു ചേരുവാൻ കഴിയില്ല. ഞാൻ നിന്നെ സ്നേഹിച്ചിരുന്നില്ല.

ഓഫീ-എന്നാൽ എനിക്കധികം പതി പറ്റി.

ഹാം- നീ ഒരു കന്യാമ"ത്തിലേക്കു പൊയ്ക്കൊ. നീ എന്തിനാണ് ദുഷ്പ്രജകളെ ഉൽപ്പാദിപ്പിപ്പാൻ വിചാരിക്കുന്നത്? ഞാനൊരു മാതിരി ഗുണവാനാണ് എങ്കിലും എൻറെ അമ്മ പ്രസവിക്കാതിരുന്നാൽ എത്ര നന്നായിരുന്നു എന്നും മറ്റും എന്നെത്തന്നെ ശകാരിപ്പാനെനിക്കു വൈക്കും. എനിക്കു ഡംഭാ പ്രതികാരം ചെയ്യാൻ വാസനയും, അത്യാഗ്രഹവും, വിചാരങ്ങൾക്കു വഹിപ്പാനും, മനോരാജ്യത്തിനു രൂപം കൊടുപ്പാനും, കാലത്തിന്നു പ്രവൃത്തിപ്പാനും കഴിയാത്ത കുറ്റങ്ങളും ഉണ്ട്. എന്നെപ്പോലെയുള്ള ആളുകൾ ഭൂമിയുടെയും സ്വർഗ്ഗത്തിൻറെയും നടുക്കു കിടന്നുഴലുന്നതെന്തിനാണ്? ഞങ്ങളൊക്ക മൊരച്ചിക്കള്ളന്മാരാണ്. ഞങ്ങളെ ആരെയും വിശ്വസിക്കേണ്ട. നിൻറെ പാട്ടിൽ നീ കന്യാമ"ത്തിലേക്കു പോയ്ക്കോ നിൻറെ അച്ഛനെവിടെ? ഒഫീ- ഗൃഹത്തിൽ തിരുമനസ്സെ

ഹാം-ആയാളുടെ വീട്ടിലല്ലാതെ വേറെയെങ്ങും വിഢ്ഡിവേ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/85&oldid=160591" എന്ന താളിൽനിന്ന് ശേഖരിച്ചത്