താൾ:Hamlet Nadakam 1896.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


74

ഹാംലെറ്റ നാടകം

റോസ- ചോദ്യം ചോദിക്കുന്നതിൽ വളരെ ലുബ്ധയായിരുന്നു. പക്ഷേ ഞങളുടെ അപേക്ഷകൾക്കു വളരെ ധാരാളമായി മറുപടി പറഞ്ഞിരുന്നു.

റാണി- ആയാൾക്കെന്തെങ്കിലും വിനോദങ്ങളിൽ രസമുണ്ടോ എന്നു നോക്കിയോ?

റോസ- ചില നാടകക്കാരെ ഞങ്ങൾ വഴിയിൽ കണ്ടെത്തി. അവരെപ്പടറ്റി ഞങ്ങൾ അവിടുത്തോടു പറഞ്ഞു. അതു കേൾപ്പനവിടെക്കു കുറച്ചു സന്തോഷമുള്ളതായി തോന്നി. അവർ രാജധാനിയിൽ എവിടെയോ ഉണ്ട. അവിടുത്തെ മുമ്പിൽ ഇന്നു രാത്രി കളിപ്പാൻ അവർക്കു കല്പന കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു.

പൊ- അതു ശരിയാണു. ഇവിടുത്തോടു രണ്ടാളോടും അതിനാ ചെല്ലുവാനപേക്ഷിപ്പാനായി അദ്ദേഹമെന്നോടാവശ്യപ്പെട്ടിട്ടുണ്ട.

രാജാ- വളരെ താല്പൎയ്യത്തോടു കൂടെ - അയാൾക്കങ്ങിനെ മനസ്സാണെന്നു കേൾക്കുന്നതിൽ എനിക്കു വളരെ തൃപ്തിയുണ്ട. ഹേ കൂട്ടരെ! ആയാൾ എനിക്കു അധികം രം വകകളിൽ താല്പൎയ്യമുണ്ടക്കുവിൻ.

റോസ- അങ്ങിനെ തന്നെ തിരുമനസ്സേ! ( റോസ , ഗിൽ. പോയി)

രാജാ- പ്രിയയായ ഗർടൂഡെ! നമ്മെ വിട്ടു പോയാലും ഇവിടെ യദൃച്ഛ യാ എന്ന മാതിരി ഹാലെറ്റ ഫിലിയയെ കണ്ടു മുട്ടുവാൻ തക്കവണ്ണം ഇവിടെ വരുവാനായി ആയാൾ ക്കു സ്വകാൎയ്യമായി ആളെ അയച്ചിട്ടുണ്ട.

ആയാൾ ക്കീയിവളൊത്തുമുട്ടിടുമൊരീ-

സ്സന്ദൎശനത്തിങ്കവെ-

ച്ചയാൾക്കപ്പൊൾവെളിപ്പെടുപ്രകൃതിമാ-

റ്റംകൊണ്ടുവേണ്ടാവിധം

ആയാൾക്കീയിൾമൂലമോവ്യഥയിതെ-

ന്നാസ്സത്തുകണ്ടെത്തുവാൻ

ന്യയാലൊറ്റൊടൊളിച്ചുനോക്കുമിവൾത

ന്നീയച്ഛനും ഞാനുമ്മെ

138
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/80&oldid=160590" എന്ന താളിൽനിന്ന് ശേഖരിച്ചത്