താൾ:Hamlet Nadakam 1896.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വത്തുംപെരുത്തഭിമതസ്ഥിതിയാർന്നജീവ സ്വത്തുംചതിച്ചകലെയാക്കിയൊരാനൃപൻറെ കൃത്യത്തിൽവേണ്ടിയവനല്ലി,വനായതല്ല,

ല്ലത്യന്തമുള്ളിളകിടുന്നൊരുഭീരുവാണോ?

ആരാണെന്നെക്കള്ളനെന്നു വിളിക്കുന്നത്? എൻറെ തലഒരു ഭാഗത്തുനിന്നുമറ്റേഭാഗത്തേക്കു തള്ളി ഉടക്കുന്നതാരാണ്? ആരാണെൻറെ മീശ പറിച്ചെടുത്ത് എൻറെ മുഖത്തെക്കു തന്നെ വരത്തക്കവണ്ണം കാറ്റത്തിടുന്നത്? എൻറെ മൂക്കുപിടിച്ചുവലിക്കുന്നതാരാണ്? ഞാനാനക്കളവു ചെയ്യുന്നു എന്നു പറയുന്നതാരാണ്? ഇതൊക്കെയാര് ചെയ്യും?

ദൈവത്തിൻമുറിയാണുസത്യമിതുഞാ-

നൊക്കെസ്സഹിക്കേണ്ടതാ-

ണേവംപേടിപെടുംകപോതമതുപോ-

ലായിട്ടധൈര്യത്തിനാല്‌

ഈവിഢ്ഢിക്കുപകാരിവൈരിനിരയിൽ

ക്കാരുഷ്യമുൾക്കൊള്ളുവാൻ

ഭാവിക്കുന്നതിനെങ്കിലും വിരുതിണ

ങ്ങുംശക്തിയില്ലായ്ക്കയാൽ

അല്ലെന്നാലീനാടതി

ലുള്ളാരെല്ലാപ്പരന്തുപടയേയും

കള്ളനതാമിവനെക്കൊ

ണ്ടെല്ലാംതീറ്റിപ്പുലർത്തിയെനേഞാൻ

മൊരച്ചിക്കളളൻ ദയയില്ലാത്ത ദുഷ്ടതയോടുകൂടിയ വിടനായമൊരച്ചിക്കള്ളൻ. ഓ! പ്രതികാരമെ! ഞാനെന്തുകഴുതയാണ്.

കൊല്ലപ്പെട്ടെഴുമിഷ്ടതാതനുപിറ

ന്നോനുത്തരംചെയ്യുവാൻ

ചൊല്ലിട്ടുംസുരലോകവുനരകവും

ധൂർത്താംഗനക്കൊപ്പമെ

ദൈവത്തിനുമുറി=യേശുക്രിസ്തുവിന്നു ശത്രുക്കളിൽനിന്നു തട്ടിയതായ മുറി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/77&oldid=160587" എന്ന താളിൽനിന്ന് ശേഖരിച്ചത്