താൾ:Hamlet Nadakam 1896.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ടുത്തുന്നവർ അതാ വരുന്നു. (നാലഞ്ചുനാടകക്കാർ പ്രവേശിക്കുന്നു) നിങ്ങൾക്ക് സ്വാഗതം! യോഗ്യരേ! നിങ്ങൾക്കെല്ലാവർക്കും സ്വാഗതം!! നിങ്ങളെ ക്ഷേമമായി കാണുന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. ഓ, എൻറെ പഴയ ചങ്ങാതി! ഞാൻ മുന്പ് കണ്ടതിനെക്കാൾ വിശേഷവിധിയായി ഇപ്പോൾ, തൻറെ മുഖത്തു മീശകൂടി ഉണ്ടായിരിക്കുന്നു. എന്നെ ഡന്മാർക്കിൽ എതൃപ്പാൻ വന്നിരിക്കുകയാണ്? എന്ത്? എൻറെ യുവതിമണിയായ ആ സുന്ദരിയോ? മേരിയമ്മയാണ് സത്യം. പാദുകയുടെ ഉള്ളിൽ മരക്കഷണം വെച്ചിട്ടു ഭവതി ഞാൻ മുന്പു കണഅടപ്പോഴത്തെക്കാളധികം ആകാശത്തേക്കടുത്തിരിക്കുന്നു. നിൻറെ ഒച്ച നടപ്പില്ലാത്ത സ്വർണ്ണനാണ്യത്തിൻറെ മാതിരി യാതൊരുപകാരമില്ലാത്തനിലയിൽ ഭേദപ്പെട്ടു വരാതിരിപ്പാൻ ദൈവത്തെ പ്രാർത്ഥിക്കുന്നു. ഹേ യോഗ്യരേ! നിങ്ങൾക്കെല്ലാവർക്കും സ്വാഗതം! പ്രാൻസിലെ പ്രാപ്പിടിയന്മാരെ വളർത്തുന്നവരെപ്പോലെ, തൽക്കാലം കാണുന്ന ഏതിൻറങ്കിലും നേരെ നമുക്കു ചെല്ലാം, നമുക്ക് നല്ല ഒരു പ്രസംഗം വേണം വരൂ! നിങ്ങളുടെ സാമർത്ഥ്യം എത്രണ്ടു വയ്ക്കും? ഒന്നും കാണിച്ചാട്ടേ! വരു! വികാര ജനകമായ ഒരു പ്രസംഗം, ഉം

പ്രധാനനടൻ - എന്തു പ്രസംഗമാണ് തിരുമനസ്സേ?

ഹാം-മുന്പൊരു പ്രസംഗം താനിനിക്കു കേൾപ്പിച്ചു തന്നിട്ടുണ്ട്. പക്ഷെ അതു നടിക്കു ഉണ്ടായിട്ടില്ല. ഉണ്ടെങ്കിൽ തന്നെ പക്ഷെ അതു നടിക്ക് ഉണ്ടായിട്ടില്ല. ഉണ്ടെങ്കിൽ തന്നെ ഒരു തവണയിലധികമില്ല. എന്തുകൊണ്ടെന്നാൽ - നാടകം എനിക്കോർമ്മയുണ്ട് ബഹുജനങ്ങളെ രസിപ്പിച്ചില്ല. അതിൻറെ രസങ്ങൾ സാമാജികന്മാരിൽ അധികപക്ഷത്തിന്നു സുഗമങ്ങളല്ലായിരുന്നു. എന്നാൽ അത് എനിക്കും എന്നേക്കാൾ ആലോചനാ ശക്തിയുള്ളവർക്കും ഒന്നാന്തരമായ ഒരു നാടകമായിരുന്നു. രംഗങ്ങളെല്ലാം നല്ലവണ്ണം പരിശോധിച്ചതു; സാമർത്ഥ്യത്തോടും അതിനനുസരിച്ച യോജിപ്പോടുംകൂടി നിശ്ചയിച്ചതുമായിരുന്നു. പദ്യങ്ങ

മേരിയമ്മ=യേശുക്രിസ്തുവിൻറെ അമ്മ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/70&oldid=160581" എന്ന താളിൽനിന്ന് ശേഖരിച്ചത്