താൾ:Hamlet Nadakam 1896.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൊ- ദുഃഖപര്യവസായിയോ, സുഖപര്യവസായിയോ, ചരിത്രവിഷയിയോ, ഗ്രാമ്യജനസ്വഭാവദർശിയോ, ഗ്രാമ്യജനസ്വഭാവദർശിയിൽ സുഖപര്യവസായിയോ, ചരിത്രവിഷയിയിൽ ഗ്രാമ്യജനസ്വഭാവദർശിയോ, ദുഃഖപര്യവസായിയിൽ ഗ്രാമ്യജനസ്വഭാവദർശിയോ, ദുഃഖപര്യവസായിയിൽ ചരിത്രവിഷയിയോ സുഖദുഃഖപര്യവസായിയും ചരിത്രവിഷയിലും ഗ്രാമ്യജനസ്വഭാവദർശിയും കൂടി ചേർന്നതോ ഏതെങ്കിലും നാടകം നടിപ്പാൻ ഭൂമിയിൽ ഒന്നാംകിട നടന്മരാണിവർ. രംഗം ലജ്ജിക്കാതെയും പദ്യം അസംഖ്യമായുള്ളതായാലും വേണ്ടില്ല. "സെനിക്കാ" അധികം ക"ിനമല്ല. പ്ലാട്ടസ്സ അധികം എളുപ്പവുമല്ല. ലക്ഷണപ്രകാരമുണ്ടാക്കിയതിന്നു അങ്ങിനെ അല്ലാത്തതിന്നു ഇവർ മാത്രമേ ഉള്ളൂ.

ഹാം- ഹേ ഇസ്രേയിലെ ജഡ്ജയായ ജിപ്താഹെ! തനിക്കെന്തൊരു നിധിയാണുണ്ടായിരുന്നത്.

പൊ- അദ്ദേഹത്തിനെന്തൊരു നിധിയാണുണ്ടായിരുന്നത തിരുമനസ്സേ?

ഹാം- ഒന്നാന്തരംമകളവന്നു വിശേഷമായ്മറ്റൊന്നില്ല, വന്നുവളിലിഷ്ടമനല്പമെല്ലാ

പൊ- (സ്വഗതം) എപ്പോഴും എൻറെ മകളുടെ മേൽ തന്നെ.

ഹാം- കിഴവനായ ജിപ്താഹേ! ഞാൻ പറഞ്ഞതു ശരിയല്ലേ?

പൊ- എന്നെ, ജിപ്താഹേ എന്നു വിളിക്കുന്നു എങ്കിൽ ഞാൻ നല്ലവണ്ണം സ്നേഹിക്കുന്ന ഒരു മകളെനിക്കുണ്ടെന്നു വരുന്നില്ലേ?

ഹാം-ഇല്ല, അതു വരുന്നില്ല

പൊ- പിന്നെന്താ വരുന്നത്?

ഹാം- വന്നീടുമൊക്കവിധിപോലറിയാംവിധിക്കു

വന്നാലതെപ്പൊഴറിയാംവഴിയെനിന്നേക്കും

വൈദീകഗാഥയിലെ ആദ്യത്തെ പദ്യം ഇതിലപ്പുറമൊക്കെ കാണിച്ചു തരും. എന്തെന്നാൽ നോക്കു, എന്നെ തടസ്ഥപ്പ

സെനിക്കാ=ലക്ഷണം തികഞ്ഞ ഒരു നാടകം, പ്ലാട്ടസ്സ= ലക്ഷണദൂഷ്യമുള്ള മറ്റൊരു നാടകം, ഇസ്രേയിൽ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/69&oldid=160579" എന്ന താളിൽനിന്ന് ശേഖരിച്ചത്