താൾ:Hamlet Nadakam 1896.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞാൻ നിങ്ങൾക്കു ചെയ്യുന്ന ഉപചാരത്തെക്കാൾ അധികം ശ്രദ്ധയോടുകൂടിയ ഉപചാരം നാടകയോഗങ്ങൾക്കു ചെയ്യുന്നുണ്ടെന്നു തോന്നാതിരിപ്പാൻ വേണ്ടി ഈ വിധം നിങ്ങളെ ഉപചരിക്കട്ടേ. നിങ്ങൾക്കു സ്വാഗതം! എന്നാൽ എൻറെ എളയച്ഛനും ചെറിയമ്മയമ്മക്കും ചതി പറ്റീരിക്കുന്നു. ഗിൽ - എന്തിൽ തിരുമനസ്സേ?

ഹാം- സൂക്ഷ്മത്തിലെൻറെമനമാകുമൊരാവടക്കു

നോക്കിക്കുകന്പമൊരുഭാഗമതിന്നുമാത്രം

തെക്കോട്ടുകാറ്റണകിലിങ്ങൊരുഞാറയേയും

(പൊളോണിയസ്സ രണ്ടാമതും പ്രവേശിക്കുന്നു).

പൊ- ഹേ യോഗ്യരേ, നിങ്ങൾക്കു നല്ലതു വരട്ടേ.

ഹാം- കേൾക്കു! ഗിൽഡർൻസൂർന്ന] താനും ഓരോരുത്തരോരോ ചെവി തരുവിൻ. അവിടെ കാണുന്നു ആ വലിയ കൊച്ചുകുട്ടി എനിയും അതിനെ മൂടീട്ടുള്ള ശീലയിൽനിന്നു പുറത്തുവന്നിട്ടില്ല.

റോ- പക്ഷേ രണ്ടാമതും അതിലേക്കു നന്നതായിരിക്കാം. എന്തെന്നാൽ വാർദ്ധക്യം രണ്ടാമത്തെ ശിശുത്വമാണത്രേ.

ഹാം-ഞാനിപ്പോൾ പറയാം. ആയാൾ നാടകക്കാരെപ്പറ്റി എന്നോടു പറവാനാണ് വരുന്നത്. നോക്കിക്കൊള്ളൂ, താൻ പറയുന്നതു ശരി തന്നെ, തിങ്കളാഴ്ച രാവിലെ അതങ്ങിനെ തന്നെ.

പൊ- തിരുമനസ്സേ! എനിക്കൊരു സംഗതി ബോധിപ്പമുണ്ടായിരുന്നു.

റോ- തിരുമനസ്സേ! എനിക്കരു സംഗതി ബോധിപ്പിപ്പാനുണ്ട്. റോഷ്യസ്സ റോമിൽ ഒരു നടനായിരുന്നപ്പോൾ

പൊ- നാടകക്കാരിവിടെ വന്നീട്ടുണ്ട്

ഹാം- കന്പം, കന്പം,

പൊ- എൻറെ ആത്മാവാണ് സത്യം ഹൊ- അപ്പോളോ, രോനടൻ, തന്നുടെകഴുതകരേ റീട്ടുവന്നെത്തിയത്രേ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/68&oldid=160578" എന്ന താളിൽനിന്ന് ശേഖരിച്ചത്