താൾ:Hamlet Nadakam 1896.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വൾക്കല്ല; പദ്യത്തിനാണ് അവരേതു നാടകക്കാരാണ്?

റോ- ഇവിടെക്കു കാണ്മാൻ സന്തോഷമുണ്ടായിരുന്ന ദുഃഖപര്യവസായി കഥ നടിക്കുന്നവരായ പട്ടണത്തിലെ നാടകക്കാരാണ്

ഹാം-എന്തെ അവർ നടപ്പാൻ തുടങ്ങിയത്? മാനവും ആദായവും നോക്കിയാൽ അവർക്കവരുടെ സ്ഥലം തന്നെയാണെല്ലൊ നല്ലത്.

റോ- ഇയ്യെടത്തെ പുതിയ നിശ്ചയംകൊണ്ട് അവർക്ക് തുടസ്ഥം നേരിട്ടിട്ടുണ്ട് എന്നാണ് ഞാൻ വിചാരിക്കുന്നത്

ഹാം- ഞാൻ പട്ടണത്തിലായിരുന്ന അന്നത്തെപ്പോലെ അത്രപ്രീതി ജനങ്ങൾക്കു അവരുടെമേൽ ഇപ്പോഴുമുണ്ടോ? അവരെ അത്ര ഭ്രമം ഇപ്പോഴുമുണ്ടോ?

റോ- ഇല്ല. അത്രയില്ല.

ഹാം-ഉം എന്തേത്? തുരുന്പു പിടിച്ചു തുടങ്ങിയെന്നുണ്ടോ?

റോ-ഒട്ടും ഇല്ല. അവരുടെ ശ്രമം മുന്പിലത്തെപ്പോലെ തന്നെയുണ്ട്. എന്നാൽ അവിടെ ഉറക്കെ നിലവിളിച്ചുങഅകൊണ്ട ചില പിള്ളരുടെ - ചെറിയ പ്രാപ്പിടിയന്മാരുടെ -ഒരു കൂട്ടമുണ്ട്. ഇവരുടെ നിലവിളയെ കേമമായി സ്തുതിക്കുന്നവരും ഉണ്ട്. ഇപ്പോഴത്തെ സന്പ്രദായം ഇങ്ങിനെയായിരിക്കുന്നു. അതിനാൽ സാധാരണ നാടകശാലകളിൽ വല്ലാത്ത ഒച്ചയുണ്ടാക്കുന്നതുകൊണ്ടു യോഗ്യരാരും കവിയുടെ തൂവ്വൽമാത്രം ആയുധമായ ഇവരെ പേടിച്ചവിടെ വരാറില്ല.

ഹാം- എന്താ അവർ പിള്ളരോ? ആരാ അവർക്ക് ഉപജീവനത്തിന്നു കൊടുക്കുന്നത്? എങ്ങിനെയാണവർക്ക് ശന്പളം കൊടുക്കുന്നത്? അവർക്ക് പാടാറായാൽ പിന്നെ നാടകത്തിന്നു ചേരില്ലേ? അവർ സാധാരണ നടന്മാരായാൽ - വെറെ നല്ല വഴിയില്ലെങ്കിൽ അങ്ങിനെയാവണം നിശ്ചയംതന്നെ- അവർ ശീലിക്കേണ്ട പണിയെപ്പറ്റി അവരെക്കൊണ്ടുതന്നെ കുറ്റം പറയിക്കുന്ന കവികൾ അവർക്ക്പരാധം ചെയ്യുന്നു എന്ന് അവർ പിന്നെ പറയില്ലേ?

പട്ടണം=ലണ്ടൻ പട്ടണം.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/66&oldid=160576" എന്ന താളിൽനിന്ന് ശേഖരിച്ചത്