താൾ:Hamlet Nadakam 1896.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മേലാപ്പാണുനദസ്സു കാഞ്ജദൃഢമാ

യ്മേൽത്തുങ്ങുമീയംബരം

ചാലേപൊൻകനൽതാരചാർത്തിയൊരുമെൻ

കൂടാണിതെ, ന്തിന്നുമേ- ന്മേലെപൊൽവതിവറ്റദുഷ്ടപകരും

കാറ്റിൻറെ കൂടായിമെ

ഈ മനുഷ്യൻ എന്തൊരു സൃഷ്ടിയാണ് ആലോചനയിൽ എത്ര യോഗ്യൻ. മനശക്തി എത്ര ധാരാളം ആകൃതിയും നടപ്പും എത്ര കൃത്യവും അത്ഭുതവും ആണ്. പ്രവൃത്തിയിൽ ദേവകളോടെത്ര സാദൃശ്യമുണ്ട്! വിചാരിച്ചു നോക്കുന്പോൾ ഈശ്വരനോടുതന്നെ എത്ര സാമ്യം. ഈ ലോകത്തിൻറെ മരലങ്കാരംതന്നെ. ജീവജാലങ്ങളിൽവെച്ചു മേത്തരം എന്നിട്ടും മണ്ണിൻറെ ഈ സത്ത് എനിക്കെന്താ? മനുഷ്യനെനിക്കൊരു സന്തോഷത്തെയും തരുന്നില്ല. ഇല്ല, സ്ത്രീയുമല്ല. നിങ്ങളുടെ പുഞ്ചിരികൊണ്ടു അങ്ങിനെയുള്ള അർത്ഥം സൂചിക്കുന്നുണ്ടെങ്കിലും; ഇല്ല.

റോ- ഞാനങ്ങിനെയൊന്നും വിചാരിച്ചിട്ടല്ലെ തിരുമനസ്സേ.

ഹാം-എന്നാൽപിന്നെ എന്തെ, മനുഷ്യനെന്നെ സന്തോഷിപ്പിക്കുന്നില്ല എന്നു പറഞ്ഞപ്പോൾ ചിരിച്ചത്?

റോ- ഇവിടുന്നു മനുഷ്യനെക്കൊണ്ടു സന്തോഷിക്കുന്നില്ലെങ്കിൽ എത്ര തുച്ഛമായ ഒരു സൽക്കാരമാണ് ആ നാടകകാർക്ക് കിട്ടാൻ പോകുന്നത് എന്നു വിചാരിച്ചിട്ടാണ്. ഞങ്ങൾ വഴിയിൽവെച്ച് അവരെ കണ്ട്. ഇവിടുത്തെ തിരുമുന്പിൽ സേവില്പാനവരിങ്ങോട്ടു വരുന്നുണ്ട്.

ഹാം- രാജാവിൻറെ വേഷം കെട്ടുന്നവന്ന എൻറെ സ്വാഗതം! അദ്ദേഹം എൻറെ കരഗ്രഹണത്തിനു പാത്രമായി വരും സാഹസികളായ പോരാളികൾ അവരുടെ വീര്യം നല്ലവണ്ണം കാണിക്കണം. വിരഹികളുടെ ഉൽകണ്"യും വെറുതെയാവണ്ട. ചപലന്മാർക്ക് മതിവോളം വകയുണ്ടാവണം. അല്പംകൊണ്ട് ചിരിക്കുന്നവരെ വിദൂഷകൻ ചിരിപ്പിക്കണം. നായിക അവളുടെ അന്തർഗ്ഗതം നിർഗ്ഗളമായി അറിയിക്കണം. അല്ലെങ്കിൽ അതിൻറെ കുറ്റം അ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/65&oldid=160575" എന്ന താളിൽനിന്ന് ശേഖരിച്ചത്