താൾ:Hamlet Nadakam 1896.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ന്തെന്നാൽ അത്യാഗ്രഹത്തിൻറെ സ്വരൂപം ഒരു സ്വപ്നത്തിൻറെ ഛായമാത്രമാണ്

ഹാം-സ്വപ്നം തന്നെ ഒരു ഛായ മാത്രമല്ലേ?

റോ- ശരിയാണ് ആകാശതുല്യമായും അതിലഘുവായുമുള്ള അത്യാഗ്രഹം ഒരു ഛായയുടെ ഛായമാത്രമാണെന്നു ഞാനഭിപ്രയപ്പെടുന്നു.

ഹാം-അപ്പോൾ നമ്മുടെ എരപ്പാളികൾ ശരീരങ്ങളും, നമ്മുടെ രാജാക്കന്മാരും അതിയോഗ്യരായ നായകന്മാരും എരപ്പാളികൾ ശരീരങ്ങളും, നമ്മുടെ രാജാക്കന്മാരും അതിയോഗ്യരായ നായകന്മാരും എരപ്പാളികളുടെ ഛായകളും മാത്രമാണ്. നമുക്ക് കോടതിക്കു പോവുക. എന്തെന്നാൽ സത്യമായും എനിക്കു ന്യായം പറവാന്‌ കഴികയില്ല.

റോ, ഗിൽ- ഞങ്ങൾ അങ്ങോട്ടിവിടുത്തെ ഒരുമിച്ചു വരാം.

ഹാം - അതൊന്നും വേണ്ട. ഞാൻ ശിഷ്ടമുള്ള പരിചാരകന്മാരുടെ കൂട്ടത്തിൽ, നിങ്ങളെ കൂട്ടില്ല. എന്തെന്നാൽ, സത്യമായിട്ടും നിങ്ങളോടു പറയാം. ഞാൻ വളരെ ഭയങ്കരമാകും വണ്ണം പരിചരിക്കപ്പെട്ടു വരുന്നു. സ്നേഹിതന്മാരോടു ചോദിക്കും മാതിരി ചോദിക്കട്ടേ. എന്തിനാ നിങ്ങൾ എൽസിനോറിലേക്കു വന്നിരിക്കുന്നത്? റോ-ഇവിടുത്തെ കാണ്മാൻ തിരുമനസ്സേ! അല്ലാതെ മറ്റൊന്നുമില്ല.

ഹാം-ഞാനൊരെരപ്പാളിയാകകൊണ്ടു കൃതജ്ഞത ഭാവിക്കുന്നതിനും ദരിദ്രനായിരിക്കുന്നു. എങ്കിലും നിങ്ങളോടു നന്ദിപറയുന്നു. എൻറെ പ്രിയവയസ്യന്മാരേ! ഞാൻ പറയാം. എൻറെ നന്ദി ഒരരപ്പെനിയെക്കാൾ അധികം വിലയുള്ളതാണ്. നിങ്ങൾക്കാളെ അയച്ചിരുന്നില്ലേ? ഇതു നിങ്ങളുടെ സ്വന്തമനസ്സാ? നിങ്ങൾ സ്വന്തമനസ്സാലെയാണോ എന്നെ കാണ്മാൻ വന്നിരിക്കുന്നത്? വരു! എന്നോടു മര്യാദക്കു പ്രവൃത്തിക്ക് വരൂ! വരൂ!-അല്ല, പറയു.

ഗിൽ- ഞങ്ങളെന്താ പറയേണ്ടതു തിരുമനസ്സേ? ഹാം-എന്താ കാര്യംകൂടാതെ എന്തെങ്കിലും ആവാം. നിങ്ങൾ

പെനി= ചെറുതരമായ ഒരു നാണ്യം.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/63&oldid=160574" എന്ന താളിൽനിന്ന് ശേഖരിച്ചത്