താൾ:Hamlet Nadakam 1896.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ii

മുഖവുര


ള്ള വിചാരവും ഞങ്ങളെ ബാധിച്ചില്ലെന്നില്ല. ​​ഈ വക സംഗതികളാണു ഞങ്ങളെ മുഖ്യമായി ധൈര്യപ്പെടുത്തിയതു. ഒരുഭാഷയിൽനിന്നും മറ്റൊരു ഭാഷയിലെക്കു ഒരു പുസ്തകം തർജ്ജമ ചെയ്താൽ മൂലത്തിന്റെ ഭംഗിയും രസവും പുഷ്ടിയോടുകൂടി തർജ്ജമയിൽ വരുത്തികൊൾവാൻ വളരെ പ്രയാസമാണെന്നു തർജ്ജമയിൽ പരിശ്രമിക്കുന്ന ഏവനും അറിയാവുന്നതാണല്ലോ. അങ്ങിനെയുള്ള ന്യൂനതകൾ ഇതിലും ഉണ്ടാവാം. എങ്കിലും നാട്ടിലെക്കു ഗുണം വരേണമെന്നുള്ള ഞങ്ങളുടെ അതിയായ മോഹംകൊണ്ടാണ ഇതിനാരംഭിച്ചത എന്നുള്ളത ഓർത്ത ആ വക ന്യൂനതകളെ ക്ഷമിപ്പാൻ ഞങ്ങൾ സവിനയം അപേക്ഷിക്കുന്നു.

ഈ നാടകത്തിലെ പാത്രങ്ങൾക്കു മൂലഗ്രന്ഥത്തിലെ പേരുകൾ തന്നെ ആണ ഞങ്ങളും വെച്ചിരിക്കുന്നത. ഇതിനെപ്പറ്റി വായനക്കാരുടെ ഇടയിൽ രണ്ടുപക്ഷം ഉണ്ടാവാം. എന്നാൽ പേരു മാറ്റിയാൽ സ്ത്രോഭം മുഴുവൻ പുറപ്പെടുവിക്കുവാൻ സാധിക്കയില്ലെന്നുള്ള ഭയംകൊണ്ടും ശാകുന്തളം മുതലായ സംസ്കൃതനാടകങ്ങൾ ഇംക്ലീഷിലേക്കു തർജ്ജമ ചെയ്തതിൽ മൂലത്തിലെ പേരുതന്നെ വെച്ചിരിക്കുന്നത അധികം യോജ്യമായി കണ്ടതുകൊണ്ടും ഞങ്ങളും അപ്രകാരം ചെയ്തതാണ.

ഞങ്ങളുടെ ഈ ശ്രമത്തിൽ, പലവിധേനയും സഹായം ചെയ്ത ഞങ്ങളുടെ സുഹൃത്തുകൾക്കു ഞങ്ങൾ സന്തോഷപൂർവ്വം നന്ദിപറയുന്നു. <poem>

ഏരാമച്ചൻനെടുങ്ങാടിയെവലിയസഹാ-
യത്തിനായ് വെച്ചമാന്തം
ചേരാതെവേലചെയ്തിട്ടുപചിതകുതുകം
രണ്ടുമാസത്തിനുള്ളിൽ
സാരാർത്ഥംകൊണ്ടുഹാംലെറ്റൊരുവിധമിതുഞാൻ
ഭാഷയാക്കികുറിച്ചേൻ
നേരായ്‌ഗ്രന്ഥാവകാശക്രമനിലയിതിൽഞ
ങ്ങൾക്കുരണ്ടാൾക്കുമൊപ്പം
--------------------Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Radhakrishnan mv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/6&oldid=202881" എന്ന താളിൽനിന്ന് ശേഖരിച്ചത്