താൾ:Hamlet Nadakam 1896.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മില്ലെന്നുള്ളത് എനിക്ക് നല്ല നിശ്ചയമുണ്ട്. ഞങ്ങളുടെവിചാരം സാധിപ്പാനുള്ള മാർഗ്ഗം കാണിപ്പാൻവേണ്ടി നിങ്ങൾ ഞങ്ങളുടെകൂടെ കുറച്ചു കാലം നിങ്ങളുടെ സമയം ചിലവിടുവാനത്ര ഔദാര്യവും നല്ലമനസ്സും കാട്ടുന്നതായാൽ നിങ്ങളുടെ രം വരവു രാജസ്മരണക്ക് ഉചിതമാകുംവണ്ണമുള്ള നന്ദിക്കു പാത്രിമായി തീരും.

റോസൻ ഞങ്ങളിൽ തിരുമനസ്സിലേക്കു രണ്ടാൾക്കുമുള്ള രാജാധികാരം നിമിത്തം, നിരസിക്കുന്നതിൽ ഭയങ്കരങ്ങളായ രം ആഗ്രഹങ്ങളെ ശാസിക്കുമെല്ലൊ.

ഗിൽ-എങ്കിലും ഞങ്ങൾ രണ്ടാളും കല്പനപോലെ ചെയ്കയും ഇവിടത്തെ തൃപ്പാദങ്ങളിൽ കഴിയുന്നതുപോലെ ഞങ്ങളുടെ പ്രവൃത്തികളെ സമർപ്പിപ്പാൻ വേണ്ടി ഞങ്ങളെ തന്നെ ഇവിടെ ഏല്പിച്ചു തരികയും ആവാം.

രാജാ-വളരെ സന്തോഷം റാണി-വളരെ സന്തോഷം ഉടനെ സ്വഭാവം വളരെ മാറിപ്പോയ എൻറെ മകൻറെ അടുക്കലേക്കു, പോവാൻ ഞാൻ നിങ്ങളോടപേക്ഷിക്കുന്നു.

നിങ്ങളിൽ ചിലർ ഇവരുടെകൂടെ പോയി ഫാംലെറ്റിൻറെ അടുക്കൽ കൊണ്ടാക്കുവിൻ

ഗിൽ-ഞങ്ങളുടെ സഹവാസം അവിടേക്ക് സന്തോഷകരമായും പ്രവൃത്തി ഉപകാരമായും തീരേണ്ടതിന്നു ദൈവം കടാക്ഷിക്കട്ടെ.

റാണി - അതെ, അങ്ങിനെ തന്നെ (റോസൻ, ഗിൽ, ചില പരിവാരങ്ങൾ പോയി)

(പൊളോണിയസ്സ് പ്രവേശിക്കുന്നു.)

പൊ-സ്വാമി നാർവെയിൽനിന്നു രാജപ്രതിനിധികൾ സന്തോഷത്തോടെ മടങ്ങി എത്തിയിരിക്കുന്നു.

രാജാ- താനല്ലായ്പോഴും നല്ല വർത്തമാനം കൊണ്ടുവരുന്നവനാണ്

പൊ-അങ്ങിനെയാണ് സ്വാമി എന്നാത്മാവിന് ദൈവിത്തിനുദൃഢമിടമ-

പ്പെട്ടു നിൽക്കും വിധം മെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/53&oldid=160569" എന്ന താളിൽനിന്ന് ശേഖരിച്ചത്