താൾ:Hamlet Nadakam 1896.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അങ്കം-1 രംഗം-3

ഹാം--അതുപോരാ; എന്നാൽ സത്യം ചെയ്‌വിൻ.

ഹൊ--സത്യമാണ. ഞാൻ പറയില്ല തിരുമനസ്സെ!

മാർ--സത്യമാണ ഞാനുമില്ല; സ്വാമി!

ഹാം--എന്റെ വാളു പിടിച്ച

മാർ--ഞങ്ങൾ സത്യം ചെയ്തുവെല്ലൊ.

ഹാം--എന്റെ വാളു പിടിച്ച വിധിപ്രകാരം സത്യം ചെയ്‌വിൻ

പ്രേതം--(അധോഭാഗത്ത) സത്യം ചെയ്‌വിൻ.

ഹാം--അ! ഹാ! ഹാ! അങ്ങിനെ പറയുന്നുവോ? ഇവിടുന്ന വിടെയൂണ്ടോ? ഇങ്ങോട്ട വരു! ഇവിടുന്നിയ്യാളെ ഭൂമിയു താഴെ കൊണ്ടുപോയി സത്യം സമ്മതിപ്പിക്കു.

ഹൊ--സത്യവാചകം പറഞ്ഞാലും തിരുമനസ്സേ

ഹാം--താനീക്കണ്ടതിനെ ഒരിക്കലും പറയില്ലെന്ന എന്റെ വാളു പിടിച്ച സത്യം ചെയ്യു.

പ്രേത--(അധോഭാഗം)സത്യം ചെയ്യു.

ഹാം-- സർവ്വവ്യാപിയോ? എന്നാൽ നമുക്ക സ്ഥലം മാറ്റുക. ഹെ! ഇങ്ങോട്ടു വരുവിൻ! എന്റെ വാളിന്മേൽ നിങ്ങളുടെ കൈ രണ്ടാമതും വെച്ച നിങ്ങള് കേട്ടതിനെ ഒരിക്കലും പറയില്ലെന്നു വാളുപിടിച്ച സത്യം ചെയു‌വിൻ!

പ്രേതം-- അധോഭാഗത്ത സത്യം ചെയ്‌വിൻ

ഹാം--നല്ലവണ്ണം പറഞ്ഞുവോ? മൂത്തപെരിച്ചാഴി! നിനക്കും നിലത്തിത്ര ക്ഷണം തുരപ്പാൻ കഴിയുമോ?യോഗ്യനായ് ഖനകൻ കൂട്ടരെ ഒരിക്കൽകൂടി സ്ഥലം മാറുക.

ഹൊ--അല്ലയൊ രാപ്പകലെ! നോക്കു ഇതെന്തൊരു പുതുമ.

ഹാം--അപ്പോൾ പുതിയ ആളെ ആദരിക്കുന്ന മാതിരി ഇതിനെയും ആദരിക്കു! ഹൊറേഷ്യ! തന്റെ തത്വശാസ്ത്ര പ്രകാരം കാണുന്നതിലധികം സംഗതികൾ ൟ ഭൂലോകത്തും പരലോകത്തും ഉണ്ട. എങ്കിലും വർ! നിങ്ങൾ ബുദ്ധിമുട്ടുമ്പോൾ ദൈവത്തിന്റെ കൃപ ഉണ്ടാവുമെന്നു വിചാരിക്കും പ്രകാര, എനിമേലാൽ ഞാനൊരു ഭ്രാന്തന്റെ നില നടിപ്പാൻ വിചാരിക്കുന്നതുകൊണ്ട എന്റെ നടപടിയിൽ എത്ര തന്നെ അസാധാരണാത്വം ഉണ്ടായാലും അപ്പ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/45&oldid=160564" എന്ന താളിൽനിന്ന് ശേഖരിച്ചത്