താൾ:Hamlet Nadakam 1896.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മാർ - സ്വാമീ! ഞാനുമില്ല.

ഹാം-എങ്ങിനെയാണതും നിങ്ങളോടു പറയേണ്ടത്? മനുഷ്യൻറെ ഹൃദയത്തിന്ന അതെപ്പോഴെങ്കിലും വിചാരിക്കുവാൻ വയ്ക്കുമോ! എന്നാൽ നിങ്ങൾ അത് സൗകര്യമാക്കി വെക്കില്ലേ?

ഫൊ, മാർ- ദൈവമാണെ സത്യം തിരുമനസ്സേ!

ഹാം-ഡന്മാർക്കിൽ മുഴവൻ നോക്കിയാൽ ആനക്കള്ളനായിട്ടല്ലാതെ ഒരു ദുഷ്ടനേയും കാണില്ല.

ഹൊ-തിരുമനസ്സേ! ഇത് ഞങ്ങളോട് പറയുവാൻ ഒരു പ്രേതം ശവക്കുഴിയിന്നു വരികയും മറ്റും വേണ്ടാ

ഹാം-ശരി, ശരി; അതുകൊണ്ട് അധികമൊന്നും പറയാതെ നമുക്കു കൈപിടിച്ച പിരിയുക അതാണ് നല്ലത്. നിങ്ങൾ നിങ്ങൾക്കിഷ്ടവും കാര്യവുമെല്ലാ ഓരോ കാര്യങ്ങളും, ആഗ്രഹങ്ങളും മറ്റും. എൻറെ പാട്ടിൽ ഞാനും പൊയ്ക്കാള്ളാം. എത്രമോശമായ നിലയായാലും വേണ്ടില്ല. ഫൊ-ഇതെക്ക് ഒന്നിലും തൊടാതെ പറയുന്ന വാക്കുകളല്ലെ തിരുമനസ്സേ!

ഹാം-നിങ്ങൾക്ക് അവ അസന്തോഷത്തെത്തരുന്നതിൽ ഞാൻ വളരെ വ്യസനിക്കുന്നു. ഉവ്വ്! സത്യമായിട്ടും വളരെ.

ഹൊ-മുഷിച്ചലൊന്നുമില്ല തിരുമനസ്സേ!

ഹാം-ദൈവമാണ്! ഉവ്വ്, വളരെ മുഷിച്ചിലുണ്ട് താനും പൊറേഷ്യോ! ഇവിടെ ഞാൻ കണ്ടതിനെപ്പറ്റി- അതൊരു സത്യമായ പ്രേതമാണെന്ന് പറയട്ടെ. ഞങ്ങൾ തമ്മിലുള്ലതിനെ അറിവാനുള്ള തൻറെ മോഹം കഴിയുന്നേടത്തോളം ഒതുക്കു! എന്നാൽ പിന്നെ എൻറെ സ്നേഹതന്മാരെ! നിങ്ങൾ സ്നേഹിതന്മാരും, വിദ്വാന്മാരും, യോദ്ധാക്കളുമാണെല്ല. ഞാനൊന്നപേക്ഷിക്കട്ടേ.

ഹൊ-അതെന്താ? തിരുമനസ്സേ! ഞങ്ങൾ ചെയ്യാമെല്ലാ.

ഹാം-ഇന്നു രാത്രി കണ്ടതിനെ നിങ്ങളൊരിക്കലും പുറത്തു പറയരുത്.

ഹൊ, മാർ- ഞങ്ങളതു ചെയ്യില്ല തിരുമനസ്സേ!
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/44&oldid=160563" എന്ന താളിൽനിന്ന് ശേഖരിച്ചത്