Jump to content

താൾ:Hamlet Nadakam 1896.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാംലെറ്റ നാടകം

റ്റെ കേൾക്ക! തന്റെ ഇഷ്ടമുള്ള അച്ഛനെത്താനെപ്പോഴെ

ങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ-

ഹാം--ദൈവമെ!

പ്രേതം--വളരെ നിന്ദ്യപ്രകൃതിവിരുദ്ധമായും ആയാളെക്കൊ

ന്നതിന്നു പ്രതിക്രിയ ചെയ്യും.

ഹാം--കൊല്ലുകയോ?

പ്രേതം--വളരെ നികൃഷ്ടമായ ഒന്നാന്തരം കല, എന്നാലതു ചീത്തയായും അത്ഭുമായും പ്രകൃതി വിരുദ്ധമായും--

ഹാം- സൂക്ഷ്മാലോചനയുടേയോ, അനുരാഗവിഷയമായ വിചാരത്തിന്റെയോ, ചിറകുകളുടെ വേഗത്തിൽ ഇതിന്നു പ്രെതിക്രിയ ചെയ്യാൻവേണ്ടി കുതിച്ച പായാൻ ഇതറിയുവാൻ നിനിക്ക വൈകിയിരിക്കുന്നു.

പ്രേതം- താനതിനുമതി. ൟ കാർയ്യത്തിൽ ഇളകുന്നില്ലെങ്കിൽ താൻ വൈതരണീനദിതീരത്ത ബഹു സുഖമായി പുളച്ചു വളരുന്ന കള പുല്ലുകളെക്കാൾ അധികം മന്തനാണ. എന്നാൽ ഹാംലെറ്റെ! കേൾക്കു! ഞാനറ്റെ മദ്യാനത്തിൽ കിടന്നുറങ്ങുമ്പോൾ ഒരു പാമ്പെന്നെ കടിച്ചു എന്നാണ പുറത്തെക്കു പറഞ്ഞിരിക്കുന്നത. ഡന്മാർക്കിലുള്ള എല്ലാ ചെവികളെയും എന്റെ മരണത്തിന്നു കളവായ കാരണം പറഞ്ഞു വല്ലാതെ വഷളാക്കിയിരിക്കുന്നു. എന്നാൽ തന്റെ അച്ഛനെ കടിച്ച പാമ്പാണിപ്പോൾ കിരീടം ധരിക്കുന്നതെന്നു യോഗ്യനും ചെറുപ്പക്കാരനുമായ താനറിയണം.

ഹാം- ദിവ്യചക്ഷസ്സുള്ള എന്റെ ആത്മാവെ; എന്റെ എളയച്ഛനോ?

പ്രേതം- അതെ; കള്ളൻവല്ലാത്തഗമ്യാരതവിടപശുവാ-

യ്പിട്ടു;ദാനങ്ങൾകൊണ്ടീ-

യുള്ളാദൂർവൃത്തമാകും വലിയ ഫലിതമെ!

ദാനല്ലെ! നിങ്ങളമ്പാ-

കൊള്ളാംചാരിത്രമുള്ളോളിലളിതിവെളിവിൽ

കാട്ടുമെൻദേവിയെത്ത-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/40&oldid=160559" എന്ന താളിൽനിന്ന് ശേഖരിച്ചത്