താൾ:Hamlet Nadakam 1896.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല31

അംഗം ---1 രംഗം --- 4
___________________________________________________
 ചിന്തക്കൊത്തഭയത്തിൽഞങ്ങളെവിറ-
 പ്പിച്ചെന്തിനായ്പന്നുനീ                             70
 ഞങ്ങളെന്താ ചെയ്യേണ്ടത്?
  (പ്രേതം ഹാംലെറ്റിനെ മാടി വിളിക്കുന്നു)
 ഫൊ- ഇവിടുത്തോട് മാത്രം ചിലത പറവാനിഷ്ടപ്പെടുന്ന മാതിരിയിൽ അദ്ദേഹത്തിന്റെ കൂടെ ചെല്ലാനിവിടുത്തെ  
 ഇതാ മാടി വിളിക്കുന്നു.
 മാർ- നോക്കൂ! കുറച്ച ദൂരത്തേക്ക അതെത്ര മര്യാദയായി മാടി വിളിക്കുന്നു. എന്നാലതിന്റെകൂടെപ്പോകരുതെ.
 ഹൊ- അരുതെ; ഒരിക്കലും അരുതെ.
 ഹാം- അവിടുന്ന സംസാരിക്കില്ല; അപ്പോൾ ഞാനവിടുത്തെപ്പിന്നാലെ പൊവുകയും ചെയ്യും
 ഹൊ- തിരുമനസ്സെ! ചെയ്യരുതെ.
 ഹാം- എന്താ പേടിക്കാൻ? എന്റെ ജീവൻ എനിക്കൊരു തൂശിയോളംകൂടി വിലയില്ല. പിന്നെ എന്റെ 
 ആത്മാവവിടുത്തെപ്പോലെ തന്നെ നശ്വരമല്ലാത്തതകൊണ്ട അവിടുന്നെന്നോടു കൂട്ടിയാലെന്തു കൂടും. അവിടുന് 
 പിന്നെയും എന്നെ മാടി വിളിക്കുന്നു. ഞാൻ പിന്നാലെ ചെല്ലും.
 ഹൊ- അല്ലേരാജകുമാരാ! വാരിയിലൊഴു-
 ക്കുത്തിങ്കലോതാൻവിളി-
 ച്ചല്ലെങ്കിൽകടുകുത്തനെക്കടലടി
 പ്പാറപ്പുറത്തിങ്കലോ
 മെല്ലെക്കൊണ്ടുനിറുത്തിനിൻതിരുകരൾ-
 ക്കാലോചനാബുദ്ധിയ-
 ങ്ങില്ലെന്നാംപടി, ഭാഷമാറിയവിടെ
 ഭ്രാന്താക്കിവിട്ടെങ്കിലോ                                71
 അതു വിചാരിക്കു.
 ഇദ്ദിക്കാഴിയിലാഴമുള്ളൊരുതലം
 നോക്കുമ്പൊഴുംവീണ്ടുമി
 ങ്ങദ്യൽകർണ്ണകടുത്വമോടുടനിര-
 ക്കുന്നൊച്ചകേൾക്കുമ്പൊഴും

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/37&oldid=147728" എന്ന താളിൽനിന്ന് ശേഖരിച്ചത്