താൾ:Hamlet Nadakam 1896.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അങ്കം-1 രംഗം 2
21

ഹൊ-ഞാനവിടുത്തെ ജീവനോടുകൂടി കണ്ടപ്പോഴത്തെപ്പോലെ തന്നെയാണ് കറുത്തും വെളുത്തും

ഹാം- ഇന്നു രാത്രി ഞാൻ കാക്കും ഒരു സമയം എനിയും അവിടുന്നു വരാൻ മതി.

ഹൊ- ഞാനേറ്റു, അവിടുന്ന വരും.

ഹാം-

ആപ്രേതാമമാന്യതാതനുടെരൂ

പത്തിലങ്കലാണെങ്കിൽഞാൻ

ക്ഷിപ്രംവൻനരകംവിളിച്ചിതുവിരോ

ധിച്ചാർക്കിലുംമിണ്ടിടും

മൂല്പാടിക്കഥനിങ്ങൾഗുഢനിലയായ്

വെച്ചെങ്കിൽമേലാലുമ

ങ്ങപ്പാടായ്നിലനിന്നിടട്ടേ, വെളിവിൽ

ചൊല്ലേണ്ടൊരാളോടുമെ

47

നിങ്ങളുടെ സ്നേഹത്തിന്നു ഞാൻ പ്രതിഫലം തരും. എന്നാലങ്ങിനെയാട്ടെ. പതിനൊന്നും പന്ത്രണ്ടും മണികൾക്കുളളിൽ ആ മണ്ഡപത്തിൽ നിങ്ങളുടെ അടുക്കൽ ഞാൻ വരും.

എല്ലാ- ബഹുമാനപ്പെട്ട തിരുമനസ്സിലേക്കു അതു ഞങ്ങടെമുറയാണെല്ലൊ.

ഹാം- നിങ്ങളുടെമേൽ എനിക്കുള്ള മാതിരി നിങ്ങളുടെ സ്നേഹമാണ്; നല്ലതുവരട്ടെ; അങ്ങിനെയാട്ടെ. (ഹൊറേഷ്യോ, മാർസലസ, ബർണാർഡോ. ഇവർ പോയി)

എൻറെ അച്ഛൻറെ പ്രേതം, ആയുധപാണി, ആകപ്പാടെ നല്ല പന്തിയല്ല; ചില ദുഷ്പ്രവൃത്തികളുണ്ടെന്ന് ശങ്കിക്കുന്നു.

രാത്രി വന്നാൽ നന്നായിരുന്നു. എൻറെ മനസ്സേ! അതുവരെ അനങ്ങാതിരിക്കു.

എല്ലാലോകവുമൊന്നി-

ച്ചെല്ലായ്പോഴും മറച്ചുവെച്ചാലും

വല്ലാത്ത ദുഷ്പ്രവൃത്തിക-

ളെല്ലാം മനുജരുടെദൃഷ്ടികളിലെത്തും

48

(പോയി)





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/27&oldid=160552" എന്ന താളിൽനിന്ന് ശേഖരിച്ചത്