20 ഹാംലെറ്റ് നാടകം ......................................................
ഹാം- ഇത് വലിയ അത്ഭുതം തന്നെ.
ഹൊ- ബഹുമാനപ്പെട്ട തിരുമനസ്സെ!ഞാൻ ജീവിച്ചിരിക്കുന്നതു പോലെ സത്യമാണിത് ഇതിവിടെ അറിയിക്കുന്നതു ഞങ്ങടെ മുറയാണെന്നു ഞങ്ങൽ വിചാരിച്ചു.
ഹാം- അതെ, അതെ, സംശയമില്ല. എന്നാൽ ഇതെന്നെ അസ്വസ്ഥനാക്കി തീർക്കുന്നു. നിങ്ങൾ ഇന്നു രാത്രിയും കാവലിരിക്കുന്നുണ്ടോ?
എല്ലാവരും- ഉവ്വ, തിരുമനസ്സെ.
ഹാം- തലമുതൽ പെരു വിരലോളമോ?
എല്ലാ- മുടി മുതലടിയോളം, തിരുമനസ്സെ!
ഹാം- അപ്പോൾ അവിടുത്തെ മുഖം നിങ്ങൾ കണ്ടില്ലേ?
ഹൊ- ഓഹോ! ഉവ്വ, തിരുമനസ്സെ! അവിടുന്ന മുഖം മൂടിയിരുന്നതെടുത്തിരുന്നു.
ഹാം- എന്താ? അവിടുന്ന കോപഭാവത്തോടെ നോക്കിയിരുന്നുവോ?
ഹൊ-കോപത്തേക്കാൾ അധികം വ്യസനത്തോടുകൂടിയ മുഖമായിരുന്നു.
ഹാം-വിളർത്തോ ചുവന്നോ?
ഹൊ-അല്ല, വളരെ വിളർത്താണു.
ഹാം-നിങളുടെ നേരെ സൂക്ഷിച്ചു നോക്കിയിരുന്നുവോ?
ഹൊ-വളരെ സൂക്ഷിച്ചു.
ഹാം-ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
ഹൊ-അവിടുന്നു തിരുമനസ്സിലെ വളരെ പരിഭ്രമിപ്പിക്കുമായിരിക്കും.
ഹാം-അങിനെ വരാം, അങിനെ വരാം, അവിടുന്നധികം താമസിച്ചുവോ?
ഹൊ-സാമാന്യം വേഗത്തിലൊരു നൂറെണ്ണുന്നതുവരെ.
മാർ,ബർ-അതിലധികം, അതിലധികം.
ഹൊ-ഞാൻ കണ്ടപ്പോളില്ല.
ഹാം-അവിടുത്തെ മീശ കുറേശ്ശെ നരച്ചിരുന്നു.ഇല്ലേ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |