ഹൊ-- തിരുമനസ്സേ! തീർച്ചയായിട്ടും അതു കുറച്ചു വേഗമായിപ്പോയി.
ഹാം--
ലോഭം ലോഭം ഹൊറേഷ്യൊ ജനകനുടയ സം-
സ്കാരനാൾക്കായ്ച്ചനച്ചോ
രാ ഭോജ്യംമിക്കതും വേളിയിലഹഹ കടു--
പ്പത്തൊടഷ്ടിക്കെടുത്തു.
ജഗേഘോഷം കണ്ടിടും മുമ്പുടനതി കഠിന--
ദ്വേഷിയാം ശത്രു തന്നെ
സ്വർഗത്തിൽ ചെന്നു കാണുന്നതിനു വളരെ ഞാൻ
കാംക്ഷ കയ്ക്കൊണ്ടിരിക്കുന്നു.
എന്റെ അച്ഛൻ- എനിക്കെന്റെ അച്ഛനെക്കാണുന്നതു പോലെ തോന്നുന്നു.
ഹൊ-- ഹൈ! എവിടെ തിരുമനസ്സേ!
ഹാം-- എന്റെ മനോദൃഷ്ടിയിൽ ഫെറോഷ്യോ!
ഹൊ-- ഞാനവിടുത്തെ ഒരിക്കൽ കണ്ടിട്ടുണ്ട്. അവിടുന്നു സുഭഗനായിരുന്നു
ഹാം-- അവിടുന്നു ഒരു പുരുഷനായിരുന്നു. എല്ലാങ്കൊണ്ടും നോക്കിയാൽ അവിടുത്തെപ്പോലെ ഒരാളെ എനി കാണ്മാൻ പ്രയാസം.
ഹൊ-- തിരുമനസ്സേ! ഇന്നലെ രാത്രി ഞാനവിടുത്തെ കണ്ടു എന്നു തോന്നുന്നു.
ഹാം-- കണ്ടു? ആരേ?
ഹൊ-- തിരുമനസ്സേ! ഇവിടുത്തെ അച്ഛനായ മഹാരാജാവിനെ
ഹാം-- മഹാരാജാവായ എന്റെ അച്ഛനെയോ?
ഹൊ--
പ്പരമതിശയമിതു പറഞ്ഞു കഴിവോളം
പരമാത്ഭുതമൊന്നുപതം
വരുത്തി നൽ ശ്രദ്ധവച്ചു ചെവി തരണേ
ഹാം-- ദൈവാനുഗ്രഹത്തിനു വേണ്ടി ഞാൻ കേൾക്കട്ടേ.
ഹൊ--
ന്നിച്ചു താൻ മാർസലസ്സും