അപരാധം ചെയ്തിട്ടുണ്ട്. എങ്കിലും താനൊരു മര്യാദക്കാരനാകകൊണ്ട് എനിക്കു മാപ്പുതരണം. എനിക്ക അങ്ങിനെ കലശലായ ഭ്രാന്താണെന്ന ഈക്കാണുന്നവർക്കൊക്കെ അറിയാം. താൻ കേട്ടിട്ടുമുണ്ടായിരിക്കണം. തൻറെ പ്രകൃതിയും മാനവും ദ്വേഷ്യവും കലശലായി ഉണരത്തക്കവണ്ണം ഞാൻ ചെയ്തൊക്കെ ഭ്രാന്തുകൊണ്ടാണെന്ന ഇവിടെ പറഞ്ഞുകൊള്ളുന്നു. ലെർട്ടിസ്സിന്നുപരാധം ചെയ്തു ഹാംലെറ്റാണോ? ഒരിക്കലും ഹാംലെറ്റല്ല. ഹാംലെറ്റിനെ ആയാളുടെ കയ്യിൽനിന്ന് എടുത്ത് കളഞ്ഞ്, ആയാൾ ആയാളല്ലാത്തപ്പോൾ ലെർട്ടീസ്സിനു വിരോധം ചെയ്താൽ അതു ഹാംലെറ്റു ചെയ്യുന്നതല്ല. ഫാംലെറ്റ് അതിനെ നിഷേധിക്കുന്നു. പിന്നെ അതാരാ ചെയ്യുന്നത്? ആയാളുടെ ഭ്രാന്ത്. അങ്ങിനെ ആണെങ്കിൽ ഹാംലെറ്റ് അപരാധം അനുഭവിച്ചവരുടെ കൂട്ടത്തിലാണ്. ആയാളുടെ ഭ്രാന്ത സാധു ഫാംലെറ്റിൻറെ ശത്രുവാണ്
പറ്റിക്കേണമിതെന്നുതന്നെകരുതി
പ്പറ്റിച്ചതെല്ലാംദൃഢം
ചെറ്റുംദ്രേഹമിതെന്നുഞാൻ പറകയാൽ
നല്ലോവനിന്മാനസെ
മുറ്റുംവീടിനുമേലയച്ചൊരാ-
കുറ്റത്തോളമതാക്കിടട്ടെയിതിലെൻ
കുറ്റം, സഭാഭ്യന്തരെ
ലെ- എൻറെ പ്രകൃതി ഈ കാര്യത്തിൽ എന്നെ പ്രതികാരം വെയ്പാൻ ഉത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇതിൽ എനിക്കു തൃപ്തിയായി. എന്നാൽ എൻറെ മാന്യാവസ്ഥക്കു ഞാൻ വാങ്ങി നില്ക്കുന്നു. എൻറെ പേരിന്നു നാണ്യക്കുറവു വരാതിരിപ്പാൻവേണ്ടി, ഈ വക കാര്യത്തിൽ മുൻ നടപടിപ്രകാരം സന്ധി ചെയ്യുന്നതിന്നു വിരോധമില്ലെന്നു മര്യാദ നല്ലവണ്ണം നിശ്ചയമുള്ള കാരണവന്മാർ പറഞ്ഞല്ലാതെ യാതൊരു സന്ധിക്കും ഞാനൊരുങ്ങുന്നില്ല. എങ്കിലും അതു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |