താൾ:Hamlet Nadakam 1896.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഹാം- അവിടുന്നെനിക്കു നല്ലതാണ് പറഞ്ഞു തരുന്നത് (പ്രഭുപോയി) ഹൊ- ഇവിടുന്ന ഈ വാതിൽ തോല്ക്കും. ഹാം- ഞാനങ്ങിനെ വിചാരിക്കുന്നില്ല. ആയാൾ പ്രാൻസിലെക്കു പോയതിൻറെ ശേഷം ഞാൻ മുട്ടാതെ ശീലിച്ചിട്ടുണ്ട്. ഞാൻ ജയിക്കും. എന്നാൽ ഇവിടെയുള്ളതെല്ലാം എൻറെ ഹൃദയത്തിന്നു എത്ര ശല്യമാണെന്നു തനിക്കൊരു രൂപമില്ല. പക്ഷേ അതുണ്ടെന്നും ഇല്ല താനും ഹൊ- അങ്ങിനെ അല്ലെ തിരുമനസ്സേ

ഹാം- അതൊരു മുട്ടാളത്തമാണ്. ്ത് ഒരു സ്ത്രീക്ക് ഒരു സമയം സ്വൈരക്കേടു കൊടുക്കാവുന്ന ഒരു മാതിരി ദുശ്ശങ്കയാണ് ഹൊ- ഇവിടുത്തെ മനസ്സ് എന്തിനെ എങ്കിലും വെറുക്കുന്നുണ്ടെങ്കിൽ, അിതനെ ആദരിക്കേണ്ടതാണ്. അവരിങ്ങോട്ടുവരുന്നതിനെ ഞാൻ തടസ്ഥപ്പെടുത്തിട്ട് ഇവിടെക്കു വയ്യെന്നു പറയാം. ഹാം- ച്ഛേ! ഞാൻ ശകുനത്തെ കൂട്ടാക്കില്ല. ഒരു ചടകത്തിൻറെ പതനത്തിൽ പ്രത്യേകമായ ഒരു ശകനമുണ്ട്. അത് ഇപ്പോഴാണെങ്കിൽ ഭാവിയല്ല. അതു ഭാവിയല്ലെങ്കിൽ ഇപ്പോഴാവും. ഇപ്പോഴല്ലെങ്കിലും അതൊരിക്കൽ വരും. തെയ്യാറാവലാണ് വേണ്ടത്. ചാകുന്പൊഴാരുമൊരുവസ്തവുമങ്ങുകൊണ്ടു പോകില്ലകൂടെയതുനിശ്ചയമെന്നിരിക്കെ‌! ഹേ! കേൾചെറുപ്പമതിലായവകൈവിടാനു- ണ്ടാകുന്നസങ്കടമനതെന്തിനുഹന്തപിന്നെ. (രാജാവ്, റാണി, ലെർട്ടീസ്സ്, പ്രഭുക്കന്മാർ, ഓസറിക്ക, ആയുധങ്ങളോടുകൂടിയ പരിവാരങ്ങൾ, മുതലായവർ പ്രവേശിക്കുന്നു) രാജാ- വരു ഹാംലെറ്റ്! വരു. ഈ കയ്യെൻറെ കയ്യിൽനിന്നുമേടിക്കു. (രാജാവ് ലെർട്ടീസ്സിൻറെ കയ്യൻറെ കയ്യിൽനിന്നുമേടിക്കൂ. (രാജാവ് ലെർട്ടീസ്സിൻറെ കയ്യ് ഹാംലെറ്റിൻറെ കയ്യിൽ വെക്കുന്നു.). ഹാം- ഹേ! എനിക്കു താൻ മാപ്പു തരണം. ഞാൻ തനിക്കു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/178&oldid=160530" എന്ന താളിൽനിന്ന് ശേഖരിച്ചത്