അങ്കം-5 രംഗം-2
ഹാം- ഞാൻ തന്നെ താഴ്മയോടെ വന്ദിക്കുന്നു. താനിച്ചാട്ടക്കാരനെ അറിയുമോ?
ഹൊ- ഇല്ല തിരുമനസ്സേ!
ഹാം- തന്റെ അവസ്ഥ അത്രത്തോളം നല്ലതു തന്നെ. എന്തെന്നാൽ ആയാളെ അറിയുന്നത ഒരു വഷളത്വമാണ. ആയാൾക്കു ഫലപുഷ്ടിയുള്ള അനവധി നിലങ്ങളുണ്ട. ഒരു മൃഗം മൃഗങ്ങളുടെ നാഥനാവട്ടെ, എന്നാൽ അയാളുടെ സാപ്പാട രാജാവിന്റെ ഒപ്പമായി. ഇയ്യാളൊരു മർയ്യാദയില്ലാത്തവനാണ. പക്ഷേ ഞാൻ പറഞ്ഞതുപോലെ വളരെ വസ്തുവുണ്ട.
ഓസ- സുശീലനായ സ്വാമി! ഇവിടെക്കലസരമുള്ള പക്ഷം അവിടുന്നു കല്പിച്ചയച്ച ഒരു സംഗതി ഇവിടെ ഉണർത്തിക്കേണ്ടതുണ്ടായിരുന്നു.
ഹാം- ഞാൻ വളരെ ശ്രദ്ധയോടെ അതു കേൾക്കാം. തന്റെ തൊപ്പി അതിന്റെ സ്ഥാനത്തു വെക്കു. അതു തലക്കുള്ളതാണ.
ഓസ- നല്ലതു സ്വാമീ! വല്ലാതെകണ്ടഷ്ണിക്കുന്നു.
ഹാം- ഇല്ല. എന്നെ വിശ്വസിക്കു, ഇപ്പോൾ നല്ല തണുപ്പാണ. കാറ്റു പടുതലാണ.
ഓസ- സാധാരണ തണുപ്പേ ഉള്ളു. സ്വാമീ! തീർച്ചതെന്നെ.
ഹാം- എന്നാൽ എന്റെ സ്വഭാവത്തിന്നു അത്യുഷ്ണമാണെന്നു തോന്നുന്നു.
ഓസ്സ- വളരെ സ്വാമി അത്യുഷ്ണം. ഇന്നമാതിരി എന്നിനിക്കു പറഞ്ഞുകൂടാ. എന്നാൽ മഹാരാജാവ ഇവിടുത്തെപ്പേരിൽ ഒരു വാതു വെച്ചിട്ടുണ്ട എന്ന ഇവിടുത്തെ അറിയിപ്പാനായി എന്നോടു കല്പിച്ചിട്ടുണ്ട. ഇതാണ കാർയ്യം.
ഹാം- ഞാൻ പറയുന്നു ഓർമ്മ വെക്കു. (തലെക്കു തൊപ്പി വെപ്പാൻ ഹാംലെറ്റ നിർബ്ബന്ധിക്കുന്നു.)
ഓസ്സ- അല്ല, സ്വാമീ! സത്യമായിട്ടും എന്റെ സൗഖ്യത്തിന്നാണ. ലെട്ടീസ്സു രാജധാനിയിൽ ഇയ്യിറെ വന്നിട്ടുണ്ട. ഞാൻ സത്യമാണ പറയുന്നത. ആയാൾ വളരെ വിശേഷപ്പെട്ട വലിപ്പങ്ങളെക്കൊണ്ടും പരിഷ്കരിച്ചനടപ്പുകൊണ്ടും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |